BREAKING NEWS

വീടിന്റെ വാതിൽക്കൽ അമ്മയോടൊപ്പമിരുന്ന് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരന്റെ മേലേക്ക് ചാടിവീണ് പുലി, അമ്മ ഒച്ചവെച്ചിട്ടും വിട്ടില്ല, കുട്ടിയുടെ തലയിൽ കടിച്ചെടുത്ത് മൂന്നു മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി, പിടിവിട്ടത് നാട്ടുകാർ ഒച്ചയിട്ടതോടെ കുഞ്ഞിന്റെ തലയ്ക്ക് ​ഗുരുതര പരുക്ക്

· · 1 min read
Share: Copied!

തൃശൂർ: വാൽപ്പാറയിൽ അഞ്ചുവയസുകാരനെ പുലി ആക്രമിച്ച് പരുക്കേൽപ്പിച്ചു. അപ്പർ പറളായി എസ്റ്റേറ്റ് പരിസരത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. സ്കൂൾ വിട്ടുവന്ന് വീടിന്റെ വാതിൽക്കൽ അമ്മയോടൊപ്പം ഇരുന്ന് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് പുലിയുടെ ആക്രമണമുണ്ടായത്. തേയിലത്തോട്ടത്തിൽ പതുങ്ങിയിരുന്ന പുലി പൊടുന്നനെ ചാടിവീണ് കുട്ടിയെ ആക്രമിക്കുകയായിരുന്നു. അമ്മ ഒച്ചവെച്ചിട്ടും വിടാതെ പുലി കുട്ടിയുടെ തലയിൽ കടിച്ചെടുത്ത് മൂന്നു മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു, തുടർന്ന് നാട്ടുകാർ ഒച്ചയിട്ടതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കടന്നുകളുകയായിരുന്നു.

അതേസമയം ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കുട്ടിയെ സമീപത്തുള്ള വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതേ എസ്റ്റേറ്റിൽ വച്ചാണ് ഒരു വർഷം മുമ്പ് പുലിയുടെ ആക്രമണത്തിൽ മറ്റൊരു കുട്ടി മരിച്ചത്. ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ കുട്ടിയെയാണ് അന്ന് പുലി കടിച്ചുകൊന്നത്. ഇതേത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അതിനുശേഷമാണ് ഇപ്പോൾ വീണ്ടും പറളായി എസ്റ്റേറ്റിൽ സമാനമായ രീതിയിൽ പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.

 

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026