BREAKING NEWS

‘അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ, ധീരസഖാക്കൾക്ക് അഭിവാദ്യങ്ങൾ, ലാൽസലാം സഖാക്കളേ, ജയിലറ കണ്ട് വിരണ്ടവരല്ല, ജയിലറ കണ്ട് വിറച്ചവരല്ല, ജയിലറ കണ്ട് വളർന്നവരാണേ’… ഷുക്കൂർ വധക്കേസ് പ്രതികളെ ജയിലിലേക്കു കൊണ്ടു പോകുന്നതിനിടെ അഭിവാദ്യമർപ്പിച്ച് സിപിഎം പ്രവർത്തകർ, മുഷ്ടി ചുരുട്ടി തിരികെ അഭിവാദ്യമർപ്പിച്ച് പ്രതികളും

· · 1 min read
Share: Copied!

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ അഭിവാദ്യമർപ്പിച്ച് സിപിഎം പ്രവർത്തകർ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടെ മുന്നിൽ വെച്ചാണ് സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പ്രതികളെ ജയിലിലേക്ക് യാത്രയാക്കിയത്. ഇതോടെ പോലീസ് ബസിലേക്ക് കയറും മുമ്പ് മുഷ്ടി ചുരുട്ടി തിരികെ അഭിവാദ്യമർപ്പിക്കുകയും ചെയ്തു പ്രതികളും.

‘അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ, ധീരസഖാക്കൾക്ക് അഭിവാദ്യങ്ങൾ, ലാൽസലാം സഖാക്കളേ, കൂടെയുണ്ട് ഞങ്ങളും, ജയിലറ കണ്ട് വിരണ്ടവരല്ല, ജയിലറ കണ്ട് വിറച്ചവരല്ല. ജയിലറ കണ്ട് വളർന്നവരാണേ’ തുടങ്ങിയ മുദ്രാവാക്യം വിളികളോടെയാണു പ്രവർത്തകർ പ്രതികളെ യാത്രയാക്കിയത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികൾക്കാണ് സിപിഎം പ്രവർത്തകർ അഭിവാദ്യമർപ്പിച്ചത്. ബസിൽ കയറിയ പ്രതികൾ പുറത്തുനിൽക്കുന്ന സിപിഎം പ്രവർത്തകർക്ക് ജനലിലൂടെ കൈ നൽകുകയും ചെയ്തു.

അതേസമയം എറണാകുളം സബ്ജയിലിലേക്ക് മാറ്റിയ പ്രതികളെ വെള്ളിയാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ കെ.വി. സുമേഷ്, അനൂപ്, പവിത്രൻ, മനോഹരൻ പി.വി., മൈന ദിനേശൻ, ബിജു മോൻ, ഷിജിൻ മോഹൻ എന്നീ പ്രതികൾക്കാണ് ജീവപര്യന്തം ലഭിച്ചത്.

BREAKING NEWS
പി ജയരാജനേയും ടി.വി. രാജേഷിനേയും വെറുതെ വിട്ടതിനു പിന്നിൽ സിബിഐയുടെ തുമ്പും തുലാനുമില്ലാത്ത കണ്ടുപിടിത്തങ്ങൾ... ഓരോ ചുവടും പിഴച്ചു, രണ്ടാം പ്രതി ഗണേശനെ തിരിച്ചറിയൽ പരേഡിൽ പ്രധാന സാക്ഷികൾക്ക് കഴിഞ്ഞില്ല, ആശുപത്രി മുറിയിൽ 28 മുതൽ 33 വരെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന വാദം സാധൂകരിക്കാൻ പ്രോസിക്യൂ...
20 Nov 2026
BREAKING NEWS
ഡോക്ടറുടെ ഫോണിൽ രോഗികളുടെ ഉൾപ്പെടെ ഒട്ടേറെ നഗ്നദൃശ്യങ്ങൾ, ഉടൻ ഫോൺ തിരികെ ലഭിച്ചില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്തു വരുമെന്ന ഭീതിയിയിൽ ഡോക്ടർ പരാതി നൽകി- നടിയുടെ അഭിഭാഷകൻ കോടതിയിൽ!! ഡോക്ടറെ മർദിച്ച കേസിൽ നടി അതുല്യ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം
19 Nov 2026
BREAKING NEWS
‘ചരിത്രം കുറിക്കുകയാണ്; ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ല’: ട്രംപ്–ഷി–പുട്ടിൻ ത്രികക്ഷി ഉച്ചകോടിക്ക് തുടക്കം
19 Nov 2026
BREAKING NEWS
'കൂട്ടുത്തരവാദിത്തം നഷ്ടമായി, ടീം യുഡിഎഫ് ടീമല്ലാതായി; മുഖ്യമന്ത്രിക്ക് ഏകാധിപത്യ മനോഭാവം; കെപിസിസി പ്രസിഡന്റായ മന്ത്രിക്ക് പോലും തന്റെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തേണ്ടിവന്നു'; പിണറായി വിജയൻ
19 Nov 2026