BREAKING NEWS

ഔദ്യോഗിക വാഹനത്തിലിരുന്ന് വെള്ളമടിച്ചു, സസ്പെൻഷനായി വീട്ടിലിരിക്കുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം, നടപടി ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളൊന്നും നിലവിലില്ലെന്ന ഇടുക്കി എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വിശദീകരണം തേടും

· · 1 min read
Share: Copied!

ഇടുക്കി: ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് വെള്ളമടിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥന് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം നൽകിയതിൽ ഗുരുതര വീഴ്ച. സസ്പെൻഷനായി വീട്ടിലിരിക്കുന്ന ഇടുക്കി കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ മുൻ എസ്ഐ ആയിരുന്ന എൻ.എസ്. റോയിക്കാണ് നടപടി നേരിടുന്നതിനിടെ സ്ഥാനക്കയറ്റം ലഭിച്ചത്.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ പട്ടികയിലാണ് 43-ാം പേരുകാരനായി റോയി ഇടംപിടിച്ചത്. അതേസമയം ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളൊന്നും നിലവിലില്ലെന്ന ഇടുക്കി ജില്ലാ പോലീസ് മേധാവി (SP) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ സ്ഥാനക്കയറ്റ പട്ടികയിൽ കടന്നുകൂടിയത്. ഈ ഗുരുതര വീഴ്ചയിൽ സംസ്ഥാന പോലീസ് മേധാവി, ഇടുക്കി എസ്.പിയിൽ നിന്ന് അടിയന്തര വിശദീകരണം തേടും.

ഇരുചക്ര യാത്രികൻ അശ്രദ്ധമായി വാഹനം പമ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിടെ രക്ഷിക്കുന്നതിനായി ടൂറിസ്റ്റ് ബസ് വെട്ടിച്ചുമാറ്റി, നിയന്ത്രണം വി‌ട്ട് വിവാ​ഹ സം​ഘം സഞ്ചരിച്ച ബസ് പെട്രോൾ പമ്പിന്റെ മുൻ ഭാ​ഗത്ത് ഇടിച്ചുകയറി മറിഞ്ഞു, 35 പേർക്ക് പരുക്ക്, നാലുപേരുടെ നില ​ഗുരുതരം- Video

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026