BREAKING NEWS

കേരളത്തിൽ തടവുപുള്ളികളുടെ എണ്ണം കൂടുന്നു, ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട്- ആഭ്യന്തരമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: തടവുപുള്ളികളുടെ എണ്ണം കൂടുന്നതിനാൽ കേരളത്തിന് ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമഗ്രമായ ജയിൽ പരിഷ്‌കരണത്തിന് സർക്കാർ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയിൽ ആസ്ഥാനത്ത് കേരളത്തിലെ മൂന്ന് ജയിൽ ഡിഐജിമാരും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകൾക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

തടവുപുള്ളികളെ നല്ല മാർഗത്തിലേക്ക് നയിക്കുന്ന തെറ്റുതിരുത്തൽ കേന്ദ്രങ്ങളായാണ് കേരളത്തിലെ ജയിലുകൾ പ്രവർത്തിക്കുന്നത്. തടവുപുള്ളികളുടെ എണ്ണം കൂടുകയാണ്. അതിനാൽ ഒരു സെൻട്രൽ ജയിലിന്റെ കൂടി ആവശ്യം സംസ്ഥാനത്തുണ്ട്. അതുപോലെ ആധുനികവത്കരണത്തിന്റെ പാതയിലൂടേയും ജയിലുകൾ മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജയിലുകളുമായി ബന്ധപ്പെട്ട് സമഗ്രപരിഷ്‌കരണം നടത്താനുള്ള ചർച്ചകൾ നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കാരുണ്യ സുരക്ഷാ പദ്ധതിയിൽ മാത്രം 2017 കോടി, മരുന്നു കമ്പനികൾക്ക് 476 കോടി…ആരോഗ്യവകുപ്പ് കയ്യിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യത!! മാനന്തവാടി മെഡിക്കൽ കോളേജ് വികസിപ്പിക്കാൻ സ്ഥലമില്ല, പിന്നിൽ ചിലരുടെ വാശി, എല്ലാം ഒന്നേന്നു നന്നാക്കാനുണ്ട്- മന്ത്രി കെ മുരളീധരൻ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026