BREAKING NEWS

കാരുണ്യ സുരക്ഷാ പദ്ധതിയിൽ മാത്രം 2017 കോടി, മരുന്നു കമ്പനികൾക്ക് 476 കോടി…ആരോഗ്യവകുപ്പ് കയ്യിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യത!! മാനന്തവാടി മെഡിക്കൽ കോളേജ് വികസിപ്പിക്കാൻ സ്ഥലമില്ല, പിന്നിൽ ചിലരുടെ വാശി, എല്ലാം ഒന്നേന്നു നന്നാക്കാനുണ്ട്- മന്ത്രി കെ മുരളീധരൻ

· · 1 min read
Share: Copied!

കോഴിക്കോട്: ആരോഗ്യവകുപ്പ് തന്റെ കയ്യിൽ കിട്ടുമ്പോൾതന്നെ വൻ സാമ്പത്തിക ബാധ്യതയാണ് ഉള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. മരുന്ന് കമ്പനികൾക്ക് കോടികൾ കുടിശ്ശിക നൽകാനുണ്ട്. അതുപോലെ കാരുണ്യ സുരക്ഷാ പദ്ധതിക്കും കുടിശിക നൽകാനുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു.

മരുന്ന് കമ്പനികൾക്ക് 476 കോടി രൂപയാണ് നൽകാൻ ഉള്ളത്,കാരുണ്യ സുരക്ഷാ പദ്ധതിക്കു മാത്രം 2017 കോടി രൂപയാണ് നൽകാനുള്ളത്. സാമ്പത്തിക കുടിശ്ശിക ജീവൻരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയെ പോലും ബാധിക്കുന്നുണ്ട്. പലപ്പോഴും സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ വൈകാൻ കാരണം ഇതാണെന്നും കെ. മുരളീധരൻ പറഞ്ഞു. കോഴിക്കോട് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കായകൽപ്പം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആരോ​ഗ്യമന്ത്രി.

ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വായിക്കുമെന്ന സംശയം കൊണ്ടാവാം ചിലർ കായകൽപ്പം പരിപാടിയിൽ വരാതിരുന്നത്. ഈ വകുപ്പിനെ നേരെയാക്കി എടുക്കണം. അതിന് എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഹകരിക്കണമെന്നും മുരളീധരൻ പറഞ്ഞു. മാനന്തവാടി മെഡിക്കൽ കോളേജ് വികസിപ്പിക്കാൻ സ്ഥലമില്ല. ചിലരുടെ വാശിയുടെ ഫലമാണ് ഇത്. അവിടെയുള്ള അസൗകര്യങ്ങൾ കാരണം രോഗികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ വരേണ്ടി വരുന്നു. മാനന്തവാടി മെഡിക്കൽ കോളേജ് വികസിപ്പിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തും. ആശുപത്രികളുടെ ഫിറ്റ്നസ് വർധിപ്പിക്കും. മെഡിക്കൽ കോളേജിൽ രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം മാറ്റണമെന്നും മുരളീധരൻ പറഞ്ഞു.

അതുപോലെ ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായി സ്ഥലം മാറ്റങ്ങളുണ്ടാകും. അതിനെ രാഷ്ട്രീയ മാറ്റങ്ങളായി കാണരുത്. വകുപ്പിനെ നേരെയാക്കാൻ സഹകരിക്കണം. 2017 ൽ പാലക്കാടാണ് ഷിഗല്ല ഉൽഭവം ഉണ്ടായത്. എല്ലാവർഷവും റിപ്പോർട് ചെയ്യുന്നു. മരണവും നേരത്തെയുണ്ടായിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ പൂട്ടണം. തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണത്തിൽ ശ്രദ്ധ പുലർത്തണമെന്നും മുരളീധരൻ പറഞ്ഞു.

ഉയര്‍ന്ന ജാതിക്കാരിയുമായി പ്രണയം, രാത്രി വീട്ടില്‍ വരാന്‍ ഫോണ്‍ സന്ദേശം, പിന്നാലെ ദളിത് യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് വടി കൊണ്ട് ക്രൂരമായി അടിച്ചുകൊന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍, സുഹൃത്തിന് ഗുരുതര പരിക്ക്

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026