BREAKING NEWS

ആനകളെ നൂറ് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തിൽ?, പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിർത്തി? സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ​ഗുരുവായൂർ ദേവസ്വം ബോർഡ്, ആനയുടെ ഉത്തരവാദിത്തം ഉടമസ്ഥന്- ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: ​കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് മൂന്നു പേർ മരിച്ച സംഭവത്തിൽ ​ഗുരുവായൂർ ദേവസ്വം ബോർഡിനെ അതി രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഇടഞ്ഞോടിയ ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ​ഗുരുവായൂർ ദേവസ്വം ബോർഡാണെന്നും ആനകളെ നൂറ് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ ദിവസം ഗുരുവായൂർ ദേവസ്വം ബോർഡിന്റെ രണ്ട് ആനകളാണ് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ഇടഞ്ഞത്. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ആന കൊട്ടകയുടെ ചുമതലയുള്ള ഉദ്യോ​ഗസ്ഥനെ വിളിച്ചു വരുത്തിയാണ് കോടതി വിശദീകരണം തേടിയത്. കൊയിലാണ്ടി അപകടത്തിൽ ഹൈക്കോടതി സ്വമേധയായെടുത്ത കേസ് പരി​ഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
ക്യാംപിലെ ഭക്ഷണം അത്രപോര; പ്രത്യേക ഭക്ഷണം പുറത്തുനിന്നു വരുത്തിച്ച് കഴിച്ച് സൂപ്പര്‍ താരം വിരാട്ട് കോഹ്‌ലി

കൂടാതെ പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിർത്തിയെന്നും ഇത്രയും ദൂരം എന്തിനാണ് വിശ്രമമില്ലാതെ ആനയെ കൊണ്ടുപോയതെന്നും കോടതി ചോദിച്ചു. ആനകളെ നൂറ് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യിപ്പിച്ചത് എന്തിനാണെന്നും കൊയിലാണ്ടിയിൽ ഇടഞ്ഞോടിയ ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ​ഗുരുവായൂർ ദേവസ്വം ബോർഡാണെന്നും കോടതി പറഞ്ഞു. ചട്ടപ്രകാരം നൂറ് കിലോമീറ്ററിൽ കൂടുതൽ ആനകളെ യാത്ര ചെയ്യിപ്പിക്കാൻ പാടില്ല. എന്നാൽ നൂറ്റിയമ്പത് കിലോമീറ്ററോളം സഞ്ചരിച്ചാണ് ആനയെ കൊയിലാണ്ടിയിലെത്തിച്ചത്.

നെയ്യാറ്റിൻകര ​ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറി, ബൈക്കുകൾ അടിച്ചു തകർത്തു, മൂന്ന് യുവാക്കളെ മർദ്ദിച്ചു, ആശുപത്രിയിലും അക്രമാസക്തനായി, യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി പോലീസ്

അതേസമയം ആനകളുടെ ഉത്തരവാദിത്തം ഉടമസ്ഥനാണെന്നും കോടതി നിരീക്ഷിച്ചു. ആനകൾക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. നീണ്ട നേരത്തെ വെടിക്കെട്ടിന് ശേഷമാണ് ആന വിരണ്ടോടുന്നത്. എന്തിനാണ് ആനകളുടെ ഇത്രയും അടുത്ത് വച്ച് പടക്കം പൊട്ടിച്ചതെന്നും അതിനുള്ള അനുമതി നൽകിയതെന്നും കോടതി ചോദിച്ചു. അതേസമയം കേസ് കോടതി ബുധനാഴ്ച വീണ്ടും പരി​ഗണിക്കും. കേസിൽ വനം വകുപ്പിനോടും ദേവസ്വം ബോർഡിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്

BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026