BREAKING NEWS

നെയ്യാറ്റിൻകര ​ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറി, ബൈക്കുകൾ അടിച്ചു തകർത്തു, മൂന്ന് യുവാക്കളെ മർദ്ദിച്ചു, ആശുപത്രിയിലും അക്രമാസക്തനായി, യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി പോലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി രം​ഗത്തെത്തിയ യുവാവ് നടത്തിയത് വ്യാപക അക്രമങ്ങൾ. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം.

സിദ്ദിഖ് കുറ്റക്കാരൻ തന്നെ, മാസ്കറ്റ് ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തിയതു ദുരുദ്ദേശ്യത്തോടെ- പോലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും

ഇയാളുടെ ആക്രമണത്തി‍ൽ മൂന്നു യുവാക്കൾക്കു മർദ്ദനമേറ്റു, ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു. നെയ്യാറ്റിൻകര പോലീസ് യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
മതവിദ്വേഷ പരാമർശം- ‘പത്തു നാൽപ്പതു കൊല്ലമായി പൊതുപ്രവർത്തകനും എംഎൽഎയുമൊക്കെ ആയിരുന്നില്ലേ? ഇനിയും ഇത്തരം കാര്യങ്ങൾ പറയില്ല എന്നതിന് എന്താണ് ഉറപ്പ്’? പിസിയെ നിർത്തിപ്പൊരിച്ച് കോടതി

ജനുവരി 16 നാണ് സമാധിയായെന്നു അവകാശപ്പെട്ട നെയ്യാറ്റിൻകര ​ഗോപന്റെ കല്ലറയുടെ സ്ലാബ് മാറ്റി മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങൾ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.

നെയ്യാറ്റിൻകരയിൽ പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്റെ മരണം ചർച്ചയായത്. പുറത്തെടുത്ത ഗോപന്റെ മൃതശരീരം പിന്നീട് സംസ്‌കരിച്ചിരുന്നു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കുകയും ചെയ്തു. അതേ സമയം ​ഗോപന് ധാരാളം ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെന്നും ശരീരത്തിൽ ചതവുകളുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

ക്യാംപിലെ ഭക്ഷണം അത്രപോര; പ്രത്യേക ഭക്ഷണം പുറത്തുനിന്നു വരുത്തിച്ച് കഴിച്ച് സൂപ്പര്‍ താരം വിരാട്ട് കോഹ്‌ലി

BREAKING NEWS
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ ബൈക്കിൽ പിന്തുടർന്ന് വെട്ടിവീഴ്ത്തി ഭർത്താവ്; തലയ്ക്കും കൈകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ വീണ ശേഷവും ആക്രമണം തുടർന്നു; നാട്ടുകാർ ഓടിക്കൂടിയതോടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ
31 Oct 2026
BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026