BREAKING NEWS

‘കോൺഗ്രസാണ് അധികാരത്തിലെങ്കിൽ ഈ മേശയ്ക്കരികിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയുമുണ്ടാകുമായിരുന്നു; വിട്ടുവീഴ്ചകൾക്ക് വഴങ്ങിയ പ്രധാനമന്ത്രിക്ക് ആ മേശയ്ക്കരികിൽ ഇരിക്കാനാകില്ല’; ട്രംപ്–ഷി–പുട്ടിൻ ചിത്രം പങ്കുവച്ച് രാഹുൽ ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: ചൈനയിലെ ഷെൻഷെനിൽ നടന്ന ത്രികക്ഷി ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിക്കാത്തതിനെ വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘വിട്ടുവീഴ്ചകൾക്ക് വഴങ്ങിയ പ്രധാനമന്ത്രി’ എന്നാണ് രാഹുൽ മോദിയെ വിശേഷിപ്പിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എന്നിവർ ഒരുമിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു വിമർശനം.

കോൺഗ്രസാണ് അധികാരത്തിലെങ്കിൽ ഈ വൻശക്തികളുടെ കൂട്ടായ്മയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയും ഉണ്ടാകുമായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. ‘കോൺഗ്രസാണ് അധികാരത്തിലെങ്കിൽ ഈ മേശയ്ക്കരികിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയുമുണ്ടാകുമായിരുന്നു. വിട്ടുവീഴ്ചകൾക്ക് വഴങ്ങിയ ഒരു പ്രധാനമന്ത്രിക്ക് ഒരിക്കലും ഈ മേശയ്ക്കരികിൽ ഇരിക്കാനാകില്ല’ – രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

ചൈനയിലെ ഷെൻഷെനിലാണ് മൂന്ന് രാജ്യങ്ങളിലെയും നേതാക്കൾ പങ്കെടുത്ത ഉച്ചകോടി നടന്നത്. നിലവിലുള്ള യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ആണവായുധ ശേഖരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്.

BREAKING NEWS
ഇളയ മകന്റെ വിവാഹം ശനിയാഴ്ച; കല്യാണപ്പന്തലിൽ അലങ്കാരപ്പണി നടക്കുന്നതിനിടെ വന്നത് പിതാവിന്റെ മരണവാർത്ത
20 Nov 2026
BREAKING NEWS
'നിന്നെ വെറുതെ വിടില്ലെടാ'... ആക്രോശിച്ചുകൊണ്ട് കല്ലെടുത്ത് തലയ്ക്കിട്ടടിച്ച് സീനിയർ വിദ്യാർഥികൾ, പാനൂരിൽ എട്ടാം ക്ലാസുകാരന് ക്രൂരമർദനം, തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി, മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്
20 Nov 2026
BREAKING NEWS
ആത്മാഭിമാനം എന്നൊന്നുള്ളത് കൊണ്ട് കേട്ട് ഇതൊന്നും നില്‍ക്കാനാവില്ല, ആയമ്മ ഇങ്ങോട്ട് വരുമ്പോള്‍ ഉള്ള പാര്‍ട്ടി തന്നെയാണ് ഇത്, പുതിയതായൊന്നും ഐഡിയോളജിയിൽ എഴുതി ചേര്‍ത്തിട്ടില്ല, പത്മജയ്ക്കെതിരെ വിമര്‍ശനവുമായി ബിജെപി വക്താവ് യുവരാജ് ഗോകുൽ
20 Nov 2026
BREAKING NEWS
നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി ചീറിപ്പാഞ്ഞു വരുന്ന കാ​ർ നിർത്താൻ ആവശ്യപ്പെട്ടു, മുന്നോട്ടെടുക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഉദ്യോ​ഗസ്ഥനെ ഇടിച്ചുതെറുപ്പിച്ചു, വന്നുവീണത് കാറിന്റെ ബോണറ്റിൽ, രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ വളഞ്ഞിട്ട് പിടികൂടി, കേസെടുത്ത് പോലീസ് വാഹനം രൂപമാറ്റം വരുത്തിയതി...
20 Nov 2026