BREAKING NEWS

പന്നിക്കു വച്ച കെണിയിലെ കുരുക്ക് വയറിൽ തുളച്ചുകയറി, മയക്കുവെടി വെച്ചിട്ടും മയങ്ങാത്ത പുലിയെ പിടികൂടിയത് ബൂസ്റ്റർ ഡോസ് നൽകി!! മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു, കെണിവെച്ചയാളെയും സ്ഥലം ഉടമയേയും പ്രതി ചേർക്കും- വനംവകുപ്പ്

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് പരിശോധനയ്ക്കായി ആറളത്ത് എത്തിച്ചപ്പോഴാണ് ചത്തത്. ഇതോടെ കെണിവെച്ചയാളെ കണ്ടെത്തി പ്രതിചേർക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

ആന്തരിക അവയവങ്ങൾക്കുണ്ടായ പരുക്കുകളാണ് പുലിയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ആറളത്ത് ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് പുലി ചത്തത്. വീട്ടിലുണ്ടായിരുന്ന പശു നിർത്താതെ ശബ്ദം വെച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചെ മൂന്നിനാണ് കെണിയിലകപ്പെട്ട നിലയിൽ പുലിയെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. കെണിയിൽ വീണത് പുലി തന്നെയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഇവർ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി സംഘവും സ്ഥലത്തെത്തി രാവിലെ ഒമ്പതോടെയാണ് പുലിക്ക് നേരെ ആദ്യ മയക്കുവെടി വെച്ചത്. ആദ്യഘട്ടത്തിൽ പുലിയ മയങ്ങാതിരുന്നതിനെ തുടർന്ന് ബൂസ്റ്റർ ഡോസും പിന്നീട് ആവശ്യാനുസരണം മറ്റ് ഡോസുകളും നൽകിയാണ് പുലിയെ പൂർണമായും മയക്കാനായത്.

അതേസമയം കെണിയുടെ കുരുക്ക് പുലിയുടെ വയറിൻറെ ഭാഗത്താണ് വീണിട്ടുള്ളതെന്നാണ് വിവരം. ഇതേത്തുടർന്ന് ആന്തരികാവയങ്ങളിലേറ്റ ചതവോ മുറിവോ ആയിരിക്കാം മരണകാരണമെന്നാണ് ആരോ​ഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇതോടെ കെണി വെച്ചയാൾക്കെതിരെയും സ്ഥലമുടമയ്ക്കെതിരെയും വനംവകുപ്പ് കേസെടുത്തേക്കും.

“താനൊരു തെറ്റും ചെയ്തിട്ടില്ല, പെട്ടുപോയതാണ്, കീർത്തന പറയുന്നതൊന്നും വിശ്വസിക്കരുത്, യാഥാർഥ്യം മറ്റൊന്നാണ്”, എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപിക

BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026