BREAKING NEWS

ബൈക്ക് നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞു, തെറിച്ചു വീണ യുവാവിന്റെ തലയിടിച്ചത് സമീപത്തെ മതിലിൽ, 19 കാരന് ദാരുണാന്ത്യം, ഒരാൾക്ക് പരുക്ക്

· · 1 min read
Share: Copied!

കാഞ്ഞാണി: തൃശ്ശൂർ അന്തിക്കാട് റോഡിൽ കാഞ്ഞാണി സെയ്ന്റ് തോമസ് പള്ളി കപ്പേളക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞാണി ഭവൻസ് സ്‌കൂൾ പരിസരത്തെ അയ്യാണ്ടി വീട്ടിൽ ബിജുവിന്റെയും സുമയുടെയും മകൻ ഗൗതം (19) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.

അപകടത്തിൽ പരുക്ക് പറ്റിയ കാരമുക്ക് സ്വദേശി തോരേക്കാട്ടിൽ വീട്ടിൽ അതുൽ (22) ചികിത്സയിൽ തുടരുകയാണ്. സ്വകാര്യ ബസ് ജീവനക്കാരനാണ് ഗൗതം. അതേ ബസിലെ ഡ്രൈവറാണ് അതുൽ. അതുലിന്റെ ബൈക്കിലാണ് ഗൗതം വീട്ടിൽനിന്നു കാഞ്ഞാണിയിലേക്ക് പോയതെന്ന് വീട്ടുകാർ പറഞ്ഞു.

നിയന്ത്രണംവിട്ട ബൈക്ക് കാനയിലേക്ക് വീണപ്പോൾ തെറിച്ചുവീണ ഗൗതമിന്റെ തല സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗൗതമിനെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതുലിനെ കാഞ്ഞാണി ആക്ട്‌സ് പ്രവർത്തകർ ചേർന്നാണ് തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ എത്തിച്ചത്.

മകൻ മൂന്നു വർഷം മുൻപ് മരണപ്പെട്ടു, തനിക്ക് ദിവസവും ഓരോ അസുഖങ്ങൾ, എഴുന്നേറ്റ് നടക്കാൻ പോലും ബുദ്ധിമുട്ട്, രോ​ഗങ്ങൾക്കു പിന്നിൽ മരുമകളുടെ മന്ത്രവാദമെന്ന് സംശയം, 72 കാരൻ മരുമകളെ കോടാലിക്ക് വെട്ടിക്കൊന്നു; പിന്നാലെ കിണറ്റിൽ ചാടി, കൊലപാതകത്തിന് കേസ്

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026