BREAKING NEWS

വൈദ്യുതി മ​ന്ത്രി പങ്കെടുത്ത പരിപാടിക്കിടെ അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തു, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെന്ന സംശയമുന്നയിച്ച് എംഎൽഎ ടി.​ഒ.​ മോ​ഹ​ന​ൻ- കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

· · 1 min read
Share: Copied!

ക​ണ്ണൂ​ർ: വൈദ്യുതി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കി​ടെ വൈ​ദ്യു​തി മു​ട​ങ്ങി​യ സം​ഭ​വ​ത്തി​ൽ കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ക​ണ്ണൂ​ർ സെ​ക്ഷ​ൻ സ​ബ് എ​ൻ​ജി​നീ​യ​ർ പി.​വി.​ സ​തീ​ഷ് ബാ​ബു​വി​നെ​യാ​ണ് അന്വേഷണ വിധേയമായി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കെ​എ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടേ​താ​ണ് ന​ട​പ​ടി.

ശ​നി​യാ​ഴ്ച രാ​വി​ലെ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​ങ്കെ​ടു​ത്ത കേ​ര​ള സ​ഹ​ക​ര​ണ റി​സ്ക് ഫ​ണ്ട് ധ​ന​സ​ഹാ​യ വി​ത​ര​ണ പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​ത​മാ​യി വൈ​ദ്യു​തി നി​ല​ച്ച​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ലൈ​ൻ ഓ​ഫ് ചെ​യ്ത​താ​യി​രു​ന്നു വൈ​ദ്യു​തി മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പി​ന്നീ​ട് ജ​ന​റേ​റ്റ​ർ എ​ത്തി​ച്ചാ​ണ് പ​രി​പാ​ടി പു​ന​രാ​രം​ഭി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വും എം​എ​ൽ​എ​യു​മാ​യ ടി.​ഒ.​ മോ​ഹ​ന​ൻ കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം. സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ക​ണ്ണൂ​രി​ലെ സം​ഭ​വ​ത്തി​ലും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ടി.​ഒ. മോ​ഹ​ന​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ബ് എ​ൻ​ജി​നീ​യ​ർ​ക്കെ​തി​രെ സ​സ്പെ​ൻ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

 

BREAKING NEWS
എന്താണ് കേരളത്തിൽ നടക്കുന്നത്? 6 മാസം കൊണ്ട് 'ടീം യുഡിഎഫ്' പൂർണമായും തകർന്നു തരിപ്പണമായി, മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകൾ, അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും, ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും ...
21 Nov 2026
BREAKING NEWS
യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ വെടിവെച്ചിട്ടത് 58 ഡ്രോണുകൾ!! പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ട് അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ട് ഇറാൻ, സൈനിക നീക്കങ്ങൾക്കിടെ അമേരിക്കയ്ക്ക് 45 എംക്യു-9 ഡ്രോണുകൾ നഷ്ടമായി, ഡ്രോണുകളുടെ മൂല്യം 130 കോടി ഡോളറിലധികം... സൈനിക നീക്കങ്ങൾക്ക് പണം നൽകരുത്- ഡെമോക്രാറ്...
21 Nov 2026
BREAKING NEWS
ഭാര്യയോട് സംസാരിക്കുന്നത് കണ്ട് അയൽവാസിക്കു നേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്ത് ഭർത്താവ്, യുവാവ് നിലത്തുവീണതോടെ കാൽ വെട്ടിയെടുക്കാനായി ശ്രമം, കാലിൽ പിടുത്തമിട്ടതോടെ നാട്ടുകാർ പൂഴിമണൽ കണ്ണിൽ വാരിയെറിഞ്ഞ് കീഴ്പ്പെടുത്തി, തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയേയും ആക്രമിച്ചു, വധശ്രമത്തിന് കേസ്
21 Nov 2026
BREAKING NEWS
'രാവണനെ മഹത്വവൽക്കരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം, രാമന്റെ മഹത്വം വ്യക്തമാക്കുന്ന പല ഭാ​ഗങ്ങളും ഒഴിവാക്കി; 'രാമായണ'യുടെ പ്രദർശനം നിർത്തിവയ്ക്കണം': വിശ്വഹിന്ദു പരിഷത്ത്
21 Nov 2026