BREAKING NEWS

ഭാര്യയെ സംശയം, പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനെന്ന പേരിൽ ലോഡ്ജിൽ മുറിയെടുത്തു, പിന്നാലെ ഷാൾ മുറുക്കിയും കഴുത്തു ഞെരിച്ചും കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, മൂന്നാർ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ

· · 1 min read
Share: Copied!

മൂന്നാർ: അസം സ്വദേശിനി കബിത ബോറ (22) ലോഡ്ജിൽ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. കബിത വിഷം കഴിച്ചു മരിച്ചതല്ലെന്നും ഭർത്താവ് കൊലപ്പെടുത്തിയതാണെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഭർത്താവ് ജാർഖണ്ഡ് സ്വദേശി ജഗേശ്വർ കുമാർ ദാസിനെ (30) മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം കബിത ബോറ പഴയ മൂന്നാറിലെ ലോഡ്ജിലാണു കൊല്ലപ്പെട്ടത്. ഷാൾ മുറുക്കിയും കഴുത്തു ഞെരിച്ചുമാണു വ്യാഴാഴ്ച രാത്രി കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. യുവതിയോടുള്ള സംശയമാണു കൊലപാതകത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു. പ്രശ്നങ്ങൾ പറഞ്ഞുതീർക്കാമെന്ന് പറഞ്ഞാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. രണ്ടു ദിവസമായി ഇവിടെ താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കബിത മരിച്ചത്. കബിത വിഷം കഴിച്ചെന്നായിരുന്നു ഭർത്താവ് ആദ്യം പോലീസിനോട് പറഞ്ഞത്. മരണത്തിൽ സംശയം തോന്നിയ പോലീസ് വിശദമായ അന്വേഷണം നടത്തി. ചോദ്യം ചെയ്യലിൽ ജാഗേശ്വർ കുമാർദാസ് കുറ്റം സമ്മതിച്ചു.

വർഷങ്ങൾക്കു മുൻപു മൂന്നാറിലെത്തിയതാണു യുവതിയുടെ കുടുംബം. പിതാവ് എസ്റ്റേറ്റ് തൊഴിലാളിയും അമ്മ പഞ്ചായത്ത് ശുചീകരണത്തൊഴിലാളിയുമാണ്. പഴയ മൂന്നാറിലെ ഹോട്ടൽ ജീവനക്കാരനായ ജഗേശ്വറുമായി രണ്ടുവർഷം മുൻപാണ് യുവതിയുടെ വിവാഹം നടന്നത്. ഇതിനു ശേഷം ഇരുവരും രക്ഷിതാക്കൾക്കൊപ്പം പെരിയവര ചോലമലയിലായിരുന്നു താമസം. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

ഇനി മിണ്ടാതിരിക്കാനാകില്ല, പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നു, ഈ പോക്ക് ശരിയല്ല, ഹൈക്കമാൻ‍ഡിനോട് പരാതി പറഞ്ഞ് എ ഗ്രൂപ്പ്

BREAKING NEWS
ഇനി മിണ്ടാതിരിക്കാനാകില്ല, പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നു, ഈ പോക്ക് ശരിയല്ല, ഹൈക്കമാൻ‍ഡിനോട് പരാതി പറഞ്ഞ് എ ഗ്രൂപ്പ്
22 Nov 2026
BREAKING NEWS
ഇത് മുസ്ലീമിന്റെ വീട്, നിലവിളക്ക് കൊളുത്താൻ അനുവദിക്കില്ല, വേഗം വീട് ഒഴിയണം, വാടക വീട്ടിൽ സന്ധ്യദീപം കൊളുത്തുന്നത് തടഞ്ഞ് വീട്ടുടമസ്ഥൻ
22 Nov 2026
BREAKING NEWS
12 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം എട്ടുപേർ പിടിയിൽ; വിൽപ്പനയ്ക്കായി വാഹനത്തിൽ കൊണ്ടുപോകുംവഴി അറസ്റ്റ്
22 Nov 2026
BREAKING NEWS
വധു വിവാഹ വേഷത്തിൽ മണ്ഡപത്തിലിരിക്കുന്നു, വരനെത്തിയത് സാധാവേഷത്തിൽ...താൻ ആവശ്യപ്പെട്ട മാരുതി ബ്രെസ എത്തിയില്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറി, കൈകൂപ്പി അപേക്ഷിച്ചിട്ടും കേട്ടില്ല!! വരന് 2 പവന്റെ മാല, അമ്മയ്ക്ക് 4 പവൻ, ജ്യേഷ്ഠനും ഭാര്യയ്ക്ക് ആഭരണം തുടങ്ങിയവയും ലിസ്റ്റിൽ, പോലീസ് ഉദ്യോഗസ്ഥനെത...
22 Nov 2026