BREAKING NEWS

ചാഞ്ചാട്ടം തുടർന്ന് സ്വർണ്ണം! വിലയിൽ വീണ്ടും ഇടിവ്; പവന് 93,760 രൂപ, ഇന്ന് രാവിലത്തെ നിരക്കറിയാം

· · 1 min read
Share: Copied!

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ശനിയാഴ്ച രാവിലെ പുറത്തുവിട്ട കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ (KG SMA) ബോർഡ് നിരക്കുപ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,720 രൂപയായി. ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞ് 93,760 രൂപയിലെത്തി.

രാവിലെ 9.10-ന് പുറത്തുവിട്ട നിരക്കിലാണ് വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9,590 രൂപയായി. 14 കാരറ്റിന് 30 രൂപ കുറഞ്ഞ് 7,510 രൂപയും ഒൻപത് കാരറ്റിന് 20 രൂപ കുറഞ്ഞ് 4,845 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 170 രൂപയും 10 ഗ്രാമിന് 1,700 രൂപയുമാണ് ഇന്നത്തെ നിരക്ക്.

നവംബറിലെ സ്വർണവിപണിയിൽ വലിയ ചാഞ്ചാട്ടമാണ് ഇതുവരെ ദൃശ്യമായത്. ഈ മാസം അഞ്ചിന് 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവൻ വില 1,07,080 രൂപയിലെത്തിയിരുന്നു. നവംബർ 25-ന് വില 90,400 രൂപയിലേക്ക് താഴുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ വില വീണ്ടും ഉയർന്നെങ്കിലും ശനിയാഴ്ചത്തെ ഇടിവോടെ പവൻ വില 94,000 രൂപയ്ക്ക് താഴെയെത്തി.

‘ഓട്ടുവിളക്കുകൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു കൊന്നു; പിന്നാലെ സ്വയം കഴുത്തറുത്ത് ഭർത്താവും ജീവനൊടുക്കി’; തൃശ്ശൂർ കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

BREAKING NEWS
മയക്കുമരുന്ന് നല്‍കി ലോഡിജിലെത്തിച്ച് പീഡിപ്പിച്ചു, പിന്നാലെ നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, നിര്‍ത്തിയിട്ട ബസില്‍ വച്ചും ക്രൂര പീഡനം, 20കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ബസ് ജീവനക്കാര്‍ അറസ്റ്റില്‍
28 Nov 2026
BREAKING NEWS
'ഓട്ടുവിളക്കുകൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു കൊന്നു; പിന്നാലെ സ്വയം കഴുത്തറുത്ത് ഭർത്താവും ജീവനൊടുക്കി'; തൃശ്ശൂർ കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
28 Nov 2026
BREAKING NEWS
'വി.ഡി. സതീശനുമായും കെ.സി. വേണുഗോപാലുമായും അഭിപ്രായവ്യത്യാസങ്ങളുണ്ട്, എല്ലാം പറയുന്നത് നേതൃത്വത്തോടു മാത്രം; ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു; മന്ത്രിസഭയിൽ എല്ലാ മന്ത്രിമാർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്; അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്; പാർട്ടി ആവശ്യപ്പെട്ടാൽ ഈ നിമിഷം തന്നെ രാജിവെക്കാൻ...
28 Nov 2026
BREAKING NEWS
'കൊള്ളാമല്ലോ ഷാഫീ...നീ ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ?'; പാലക്കാട് വീണ്ടും ഫ്ലക്സ്, ഷാഫിയെ പിന്തുണച്ച ഫ്ലക്സിന് മുന്നിൽ ചാരിവച്ച നിലയിൽ പരിഹാസ ബോർഡ്! കോൺഗ്രസ് പോര് തെരുവിലേക്ക്
28 Nov 2026