BREAKING NEWS

‘നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ’ പത്തനംതിട്ടയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും എന്‍എസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ ഫ്‌ളക്‌സ് ബോർഡ്

· · 1 min read
Share: Copied!

തിരുവനന്തപുരം: പത്തനംതിട്ടയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ഫ്‌ളക്‌സ് ബോർഡ്. ‘നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ’ എന്നാണ് ഫ്‌ളക്‌സിലെ വാചകം. കൂടാതെ ഫ്‌ളക്‌സ് ബോർഡിൽ കട്ടപ്പ ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന ചിത്രവുമുണ്ട്. തിരുവനന്തപുരം നരുവാമൂട് നടുക്കാട് എൻഎസ്എസ് കാര്യാലയത്തിന് മുന്നിൽ കരയോഗം ഭാരവാഹികളാണ് സുകുമാരൻ നായർക്കെതിരെ ഫ്‌ളക്‌സ് സ്ഥാപിച്ചത്.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും ജി സുകുമാരൻ നായർക്കെതിരെ ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു പോസ്റ്റർ. ‘കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട്’ എന്ന് പോസ്റ്ററിൽ വിമർശിച്ചിരുന്നു

കൂടാതെ പത്തനംതിട്ട വെട്ടിപ്പുറം എൻഎസ്എസ് കരയോഗം ഓഫീസിന് മുന്നിലും ജി സുകുമാരൻ നായർക്കെതിരെ പോസ്റ്റർ ഉയർന്നിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി സമുദായത്തിന് നാണക്കേടാണെന്നും കുടുംബകാര്യത്തിന് വേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്ന് കുത്തിയെന്നുമായിരുന്നു ബാനർ. എൻഎസ്എസ് എൽഡിഎഫിനൊപ്പമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയു‌ടെ പ്രസ്താവനയോടെ എൻഎസ്എസിനുള്ളിൽ പൊട്ടിത്തെറി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. നിരവധിപേരാണ് എൻഎസ്എസിൽ നിന്നു രാജിവച്ച് പുറത്തുപോയത്. ഇന്നലെ ഒരു കുടുംബത്തിലെ നാലുപേർ രാജി വച്ചിരുന്നു.

സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന് പാക്കിസ്ഥാൻ!! ട്രംപ് പറഞ്ഞത് ശരിയാണ്, ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ചതിനു പിന്നിൽ അമേരിക്ക, ട്രംപിന്റേത് ധീരമായ ന‌ടപടി- പാക് പ്രധാനമന്ത്രി

BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026