BREAKING NEWS

സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന് പാക്കിസ്ഥാൻ!! ട്രംപ് പറഞ്ഞത് ശരിയാണ്, ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ചതിനു പിന്നിൽ അമേരിക്ക, ട്രംപിന്റേത് ധീരമായ ന‌ടപടി- പാക് പ്രധാനമന്ത്രി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യാ- പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്നു പലയിടത്തും ആവർത്തിച്ചിട്ടും അനങ്ങാതിരുന്ന പാക് പ്രധാനമന്ത്രി മാസങ്ങൾക്കു ശേഷം ട്രംപിന്റെ പ്രസ്താവന അം​ഗീകരിച്ചു. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ഫീൽഡ് മാർഷൽ സയ്യിദ് ആസിം മുനീറും യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചയുടെയുണ്ടായ ഒരു പ്രസ്താവനയിൽ, വെടിനിർത്തലിൽ അമേരിക്കൻ പ്രസിഡൻറ് ഒരു പ്രധാന പങ്ക് വഹിച്ചതായി സൂചന നൽകി.

ഇന്ന് ഓവൽ ഓഫീസിൽ വച്ച് പാക് പ്രധാനമന്ത്രി മുഹമ്മദ് ഷെഹബാസ് ഷെരീഫും ഫീൽഡ് മാർഷൽ സയ്യിദ് ആസിം മുനീറും യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്കിടെ പാക്കിസ്ഥാൻ- ഇന്ത്യ വെടിനിർത്തലിന് സൗകര്യമൊരുക്കിയ പ്രസിഡൻറ് ട്രംപിൻറെ ധീരവും നിർണ്ണായകവുമായ നേതൃത്വത്തെ പാക് പ്രധാനമന്ത്രി പ്രശംസിച്ചു. ഗാസയിലെ സംഘർഷം ഉടനടി അവസാനിപ്പിക്കാനും മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാന മുസ്‌ലിം ലോക നേതാക്കളെ ക്ഷണിച്ച അദ്ദേഹത്തിൻറെ നടപടിയെയും പ്രശംസിച്ചു.”

അതേസമയം കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനിലെ ഭീകര, സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷം നടന്ന വെടിനിർത്തലിൽ പങ്കുണ്ടെന്ന ട്രംപിന്റെ വാദത്തെ ഇന്ത്യ പലതവണ നിഷേധിച്ചിട്ടുണ്ട്. എന്നാൽ, ആണവായുധ ശേഷിയുള്ള ഈ രണ്ട് അയൽ രാജ്യങ്ങൾ വെടിനിർത്തലിന് സമ്മതിക്കുകയും സംഘർഷം രൂക്ഷമാകാതെ തടയുകയും ചെയ്തതിൻറെ കാരണങ്ങളിലൊന്ന് താനാണെന്ന് യുഎസ് പ്രസിഡൻറ് ആവർത്തിച്ച് വ്യക്തമാക്കുകയാണ്.

മോദി- പുടിൻ ഫോൺ സംഭാഷണം ചോർന്നു? യുക്രെയ്നെതിരായ യുദ്ധ തന്ത്രങ്ങൾ വിശദീകരിക്കാൻ മോദി റഷ്യയോട് ആവശ്യപ്പെട്ടു!! ആരോപണവുമായി നാറ്റോ സെക്രട്ടറി,  മാന്യത പാലിക്കണം, അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ചുമ്മ പടച്ചുവിടരുത്- ഇന്ത്യ

 

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026