BREAKING NEWS

പന്തെറിയുന്നതിനിടെ സുരക്ഷ വേലികൾ മറികടന്ന് ആരാധകൻ പരാ​ഗിനടുത്തേക്ക്, ആദ്യം കാലിൽ വീണു, പിന്നെ കെട്ടിപ്പിടുത്തം!! ആരാധകനെ മാറ്റാൻ മത്സരം അൽപനേരം നിർത്തിവച്ചു- വീഡിയോ

· · 1 min read
Share: Copied!

ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസ്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ സുരക്ഷാ വേലികൾ മറികടന്ന് ഗ്രൗണ്ടിൽ ബോളെറിയാൻ നിൽക്കുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാ​ഗിനടുത്തേക്ക് ഇരച്ചുകയറി ആരാധകൻ. ആദ്യം പരാഗിന്റെ കാലുകളിലേക്കു വീണ ആരാധകൻ പിന്നീട് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. റിയാൻ പരാഗ് പന്തെറിയുന്നതിനിടെയാണു സുരക്ഷാ വേലികൾ ചാടിക്കടന്ന് പരാഗിന്റെ ആരാധകൻ ഗ്രൗണ്ടിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ എത്തി ഇയാളെ ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയി. കുറച്ചു നേരം മത്സരവും നിർത്തിവച്ചു.

ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം, ഹോസ്പിറ്റലുകാരും കൈവിട്ടതോടെ രക്ഷയായത് ഫയർഫോഴ്സ്, കട്ടർ ഉപയോ​ഗിക്കുമ്പോൾ ചൂടാകാതിരിക്കാൻ വെള്ളമൊഴിച്ച് തണുപ്പിച്ച് നട്ട് മുറിച്ചുനീക്കി, മദ്യ ലഹരിയിൽ അജ്ഞാതർ ചെയ്ത പണിയെന്ന് 46കാരൻ

ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിലാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ രണ്ടു ഹോം മത്സരങ്ങൾ നടക്കുന്നത്. അസം സ്വദേശിയും അസം ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ് റിയാൻ പരാഗ്. രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് പരുക്കേറ്റതിനാൽ, താൽക്കാലിക ക്യാപ്റ്റന്റെ റോളിൽ റിയാൻ പരാഗാണ് ടീമിനെ നയിക്കുന്നത്. രാജസ്ഥാന്റെ ആദ്യ മൂന്നു മത്സരങ്ങളിൽ പരാഗായിരിക്കും ടീം ക്യാപ്റ്റൻ.

പുതുച്ചേരിയിൽ ആശമാരുടെ ഓണറേറിയം 10,000 ൽ നിന്ന് 18,000 ത്തിലേക്ക് : പ്രഖ്യാപനവുമായി മുഖ്യമന്ത്രി എൻ.രംഗസ്വാമി, മുഖ്യമന്ത്രിയെ പുഷ്പഹാരം അണിയിച്ച് ആശമാർ

അതേസമയം വിരലിനു പരുക്കുള്ള സഞ്ജു സാംസണ് ഐപിഎല്ലിൽ വിക്കറ്റ് കീപ്പറാകാൻ ബിസിസിഐ അനുമതി നൽകിയിട്ടില്ല. ഇംപാക്ട് പ്ലേയറുടെ റോളിലാണ് സഞ്ജു സാംസൺ ആദ്യ രണ്ടു മത്സരങ്ങൾ കളിച്ചത്. മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എട്ടു വിക്കറ്റു വിജയമാണു നേടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തപ്പോൾ, കൊൽക്കത്ത രണ്ടു വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ വിജയം കൈപ്പിടിയിലൊതുക്കി.

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026