BREAKING NEWS

ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം, ഹോസ്പിറ്റലുകാരും കൈവിട്ടതോടെ രക്ഷയായത് ഫയർഫോഴ്സ്, കട്ടർ ഉപയോ​ഗിക്കുമ്പോൾ ചൂടാകാതിരിക്കാൻ വെള്ളമൊഴിച്ച് തണുപ്പിച്ച് നട്ട് മുറിച്ചുനീക്കി, മദ്യ ലഹരിയിൽ അജ്ഞാതർ ചെയ്ത പണിയെന്ന് 46കാരൻ

· · 1 min read
Share: Copied!

കാസർകോട്: കാഞ്ഞങ്ങാടD ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങിയ 46കാരനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്.വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് 46കാരന്റെ ലൈംഗികാവയവത്തിൽ കുടുങ്ങിയത്. രണ്ടു ദിവസം മുൻപാണ് നട്ട് കുരുങ്ങിയതെങ്കിലും ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇയാൾ ചികിത്സ തേടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയത്.

പുതുച്ചേരിയിൽ ആശമാരുടെ ഓണറേറിയം 10,000 ൽ നിന്ന് 18,000 ത്തിലേക്ക് : പ്രഖ്യാപനവുമായി മുഖ്യമന്ത്രി എൻ.രംഗസ്വാമി, മുഖ്യമന്ത്രിയെ പുഷ്പഹാരം അണിയിച്ച് ആശമാർ

നട്ട് നീക്കം ചെയ്യാൻ ആശുപത്രിയിൽ നടത്തിയ ശ്രമങ്ങളും ഫലിക്കാതായതോടെ, ഹോസ്പിറ്റലിലെ ഡോക്ടർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ‌‌അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അർധ രാത്രിയോടെയാണ് നട്ട് മുറിച്ചുനീക്കിയത്.

അതേസമയം കട്ടർ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നതിനാൽ ലൈംഗികാവയത്തിന് ക്ഷതമേൽക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിൻറെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പ്രതികരിച്ചു.

തീപിടിത്തമറിഞ്ഞ് ജഡ്ജിയുടെ വീട്ടിൽ നിന്ന് പോലീസിനെ മടക്കാൻ ചുക്കാൻ പിടിച്ചത് പിഎ, പിറ്റേന്നെത്തിയപ്പോഴും ‘പിന്നീട് വരൂ’വെന്ന് മറുപടി… കരിഞ്ഞ നോട്ട് പിഎ മുക്കിയെങ്കിലും വേണ്ട വീഡിയോ ആദ്യമേയെടുത്ത് പോലീസ്, കേസ് അടിയന്തമായി അന്വേഷിക്കണ്ടെന്നു സുപ്രിം കോടതി

മദ്യലഹരിയിൽ ബോധമില്ലാതിരുന്നപ്പോൾ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാൻ പോലും ഇയാൾ വളരെ പ്രയാസപ്പെട്ടിരുന്നു. ലൈംഗികാവയവത്തിൽ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026