BREAKING NEWS

പുതുച്ചേരിയിൽ ആശമാരുടെ ഓണറേറിയം 10,000 ൽ നിന്ന് 18,000 ത്തിലേക്ക് : പ്രഖ്യാപനവുമായി മുഖ്യമന്ത്രി എൻ.രംഗസ്വാമി, മുഖ്യമന്ത്രിയെ പുഷ്പഹാരം അണിയിച്ച് ആശമാർ

· · 1 min read
Share: Copied!

പുതുച്ചേരി : ആശ വർക്കർമാരുടെ ഓണറേറിയം 10,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർത്തുമെന്ന് പുതുച്ചേരി സർക്കാർ.നിയമസഭയിൽ മുഖ്യമന്ത്രി എൻ.രംഗസ്വാമി ആണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്.എംഎൽഎമാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

നിലവിൽ സംസ്ഥാനത്തെ 300 ആശ പ്രവർത്തകർക്ക് 10,000 രൂപ വീതമാണ് ഓണറേറിയം ലഭിക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാർ 7000 രൂപയും കേന്ദ്രം 3000 രൂപയുമാണ് നൽകുന്നത്. ഇത് ഇനി മുതൽ 18000 ആകും.

പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രിയെ ആശമാർ ഔദ്യോഗിക വസതിയിൽ നേരിട്ടത്തി നന്ദി അറിയിച്ചു. മുഖ്യമന്ത്രി വരുന്ന വഴിയുടെ രണ്ട് വശങ്ങളിലും വരിയായി നിന്ന് പൂക്കൾ വിതറിയും, പുഷ്പഹാരം അണിയിച്ചുമാണ് ആശമാർ സന്തോഷം പ്രകടിപ്പിച്ചത്.

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026