BREAKING NEWS

തുമ്പായത് വീണയുടെ ഡയറി, മാസപ്പടി കേസിൽ റിയാസിന്റെ സുഹൃത്തായ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ്, കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ ഇഡിയുടെ പരിശോധന തുടരുന്നു

· · 1 min read
Share: Copied!

കോഴിക്കോട്: മാസപ്പടി കേസിൽ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ ഡി റെയ്ഡ്. കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ ഇഡിയുടെ പരിശോധന തുടരുകയാണ്. മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്തുക്കളായ നിഖിലിന്റേയും നന്ദുലാലിൻ്റെ അപ്പാർട്ട്മെൻ്റിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. ഇത് മൂന്നാം തവണയാണ് ഇഡി വ്യാപക പരിശോധന നടത്തുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്.

അതേസമയം മാസപ്പടി കേസിലെ അന്വേഷണം മുഹമ്മദ് റിയാസിൻറെ സുഹൃത്തുക്കളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായിയാണ് റെയ്ഡ്. ഡിടിപിസി ഡെസ്റ്റിനേഷൻ കോ- ഓർഡിനേറ്റർ നന്ദുലാൽ, സിപിഎം സെക്രട്ടറിയേറ്റ് അംഗവും സൊലൈസ് കമ്പനി ഉടമയുമായ നിഖിൽ, ഷൈജൽ, ഫൈജാസ് എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തിവരികയാണ്. ഇതിന് പുറമെ സ്ഥാപനങ്ങളിലും വ്യാപകമായി റെയ്ഡ് നടത്തുന്നുണ്ട്. എക്സാലോജിക്കിൽ നിന്ന് പണം പുറത്തേക്ക് പോയെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം നടത്തുന്നത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണയുടെ ഡയറിയിൽ നിന്നുമാണ് നിഖിലിന്റെ വിവരങ്ങൾ ഇഡിക്ക് ലഭിച്ചത്. നിഖിലിന് പുറമേ മറ്റ് മൂന്ന് പേരുടെ വിവരങ്ങളും ഡയറിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവർ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെന്നാണ് വീണ നൽകിയ മൊഴി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് അവരുടെ വീടുകളിൽ ഇഡി പരിശോധന നടത്തുന്നത്. സോലൈസ് എന്ന കമ്പനിയുടെ ഉടമയാണ് നിഖിൽ. നിഖിലിന്റെ ഫറോഖ് കരുവൻ തുരുത്തിയിലെ തറവാട് വീട്ടിലും ഇഡി പരിശോധന നടത്തി.

ലക്ഷ്യം സ്വർണം തട്ടിയെടുത്ത് ഐ ഫോണും ബൈക്കും വാങ്ങണം… കരുവാറ്റയിൽ വയോധികനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് 13കാരിയായ കൊച്ചുമകൾ, കൊല്ലുന്നത് വീഡിയോ കോളിലൂടെ ലൈവായി കണ്ടുനിന്നു!! ഡീൽ ഏറ്റെടുത്തത് കൊല്ലം സ്വദേശികളായ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ, കൊലപാതക ശേഷം മുളകുപൊടി വിതറി

BREAKING NEWS
ഉച്ചാരണശുദ്ധി തീരെയില്ല.... സഹപാഠിയോട് ഈര്‍ക്കില്‍ കൊണ്ടുവരാന്‍ പറഞ്ഞു, ദളിത് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് പരസ്യമായി നാക്കു വടിപ്പിച്ച് അധ്യാപകന്‍, മാസങ്ങളോളം സങ്കടം ഉള്ളിലൊതുക്കി ആറാം ക്ലാസുകാരന്‍
07 Nov 2026
BREAKING NEWS
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണം; പോലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വം ജനങ്ങളെ ഏൽപ്പിക്കാമെന്ന് ഹൈക്കോടതി; ബസ്സുടമകൾക്കെതിരേ നടപടി വേണം; ടൈമിങ്ങിന്റെ പേരിൽ ന്യായീകരിക്കരുത്; കർശന നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി.
07 Nov 2026
BREAKING NEWS
പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ അകറ്റി, ന്യായമായ ആനുകൂല്യം പോലും നല്‍കുന്നതിനുള്ള മനസ് സര്‍ക്കാര്‍ കാണിച്ചില്ല, തോല്‍വിക്ക് കാരണം പിണറായിയുടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍, രൂക്ഷ വിമര്‍ശനവുമായി സിഐടിയു
07 Nov 2026
BREAKING NEWS
ഡോക്ടറുടെ ഫോണില്‍ 12 യുവതികൾക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ, പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഡോ. ജോൺസൺ കെ വർ​ഗീസ് ഒളിവില്‍, ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ പൊലീസ്
07 Nov 2026