BREAKING NEWS

മനുഷ്യരാശിയിലെ ഏറ്റവും നീചനായ കുറ്റവാളിയാണ് നെതന്യാഹു, പലസ്തീനികളോട് ഇസ്രയേൽ ചെയ്തതുപോലെ ഒരു സമൂഹവും ആരോടും ചെയ്തിട്ടില്ല!! മഡുറോയെ തട്ടിക്കൊണ്ടുപോയതുപോലെ നെതന്യാഹുവിനേയും തട്ടിക്കൊണ്ടു പോകണം, തുർക്കിക്കു വേണമെങ്കിൽ തട്ടിക്കൊണ്ടുപോകാൻ സാധിക്കും- ഖ്വാജ ആസിഫ്

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്: മനുഷ്യത്വത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതുപോലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കടത്തിക്കൊണ്ടു പോകണമെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. തുർക്കിക്കും നെതന്യാഹുവിനെ തട്ടിക്കൊണ്ടുപോകാൻ സാധിക്കുമെന്നും പാക്കിസ്ഥാനികൾ അതിനായി പ്രാർഥിച്ചുകൊണ്ടിരിക്കുകയാണെന്നും ആസിഫ് പറഞ്ഞു. ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയാണ് നെതന്യാഹുവിനെതിരേ ഖ്വാജാ ആസിഫിന്റെ പരാമർശം.

മനുഷ്യരാശിയുടെ ഏറ്റവും നീചനായ കുറ്റവാളിയാണ് നെതന്യാഹു. ഗാസയിലെ പലസ്തീനികൾക്കെതിരേ നടന്ന അതിക്രമങ്ങളെ ചരിത്രത്തിലെ മറ്റൊരു അതിക്രമവുമായി താരതമ്യപ്പെടുത്താനാകില്ല. പലസ്തീനികളോട് ഇസ്രയേൽ ചെയ്തതുപോലെ ഒരുസമൂഹവും ആരോടും ചെയ്തിട്ടില്ലെന്നും ഖ്വാജാ ആസിഫ് പറഞ്ഞു. നെതന്യാഹു മനുഷ്യരാശിയുടെ ഏറ്റവും വലിയ കുറ്റവാളിയാണ്. ലോകം ഇതിനെക്കാൾ വലിയൊരു കുറ്റവാളിയെ കണ്ടിട്ടില്ലെന്നും ഖ്വാജാ ആസിഫ് പറഞ്ഞു.

അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സേനയിൽ പാക്കിസ്ഥാൻ സൈന്യം പങ്കുചേരുന്നതിനെ എതിർത്ത് ഇസ്രയേൽ രം​ഗത്തെത്തിയിരുന്നു. ഗാസയിലെ സുരക്ഷാ ചുമതലകളിൽ പാക്കിസ്ഥാൻ സൈന്യം ഇടപെടുന്നതിൽ ഇസ്രയേലിനു താൽപര്യമില്ല, പാക്കിസ്ഥാൻ ആസ്ഥാനമാക്കിയ ഭീകരസംഘടനകൾക്ക് ഹമാസുമായി ബന്ധമുണ്ടെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് ഇതെന്നും ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026