തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർ പോലീസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ ആണ് വധശ്രമക്കേസിൽ പിടിയിലാകുന്നത്. ഹൈക്കോടതിയിൽ സുഗതൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പോലീസ് പിടികൂടിയത്.
അതേസമയം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പോലീസ് കാപ്പ ചുമത്തിയിരുന്നു. പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു. പിടികൂടുന്നതിനിടെ സുഗതന്റെ അനുയായികൾ പോലീസിനെ വളയുകയും ചെയ്തു. പിന്നാലെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിർക്കുകയുണ്ടായി.
















































