BREAKING NEWS

അച്ഛന്‍ മറ്റാരുടെയോ കസ്റ്റഡിയില്‍, കാണാന്‍ അനുവദിക്കുന്നില്ല, കെ സുധാകരന്‍ എംപി ദുബൈയിലെ ആശുപത്രിയില്‍ തടങ്കലില്ലെന്ന് മകന്‍

· · 1 min read
Share: Copied!

ദുബൈ: കെ. സുധാകരന്‍ എംപി ദുബൈയിലെ ആശുപത്രിയില്‍ തടങ്കലില്ലെന്ന് മകന്‍ സഞ്‌ജോഗ്. അച്ഛനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും അച്ഛന്‍ മറ്റാരുടെയോ കസ്റ്റഡിയിലാണെന്നും മകന്‍ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചതായി ഡോക്ടര്‍ പറഞ്ഞുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കെ. സുധാകരന്‍ ഐസിയുവിലാണെന്നും ഇതില്‍ ദുരൂഹത സംശയിക്കുന്നുവെന്നും ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മകന്‍ ആവശ്യപ്പെട്ടു.അമേരിക്കയിലേക്ക് ചികിത്സക്കായി പോകാനുള്ള തയ്യാറെടുപ്പിനിടെ, കണ്‍സള്‍ട്ടേഷനായി നവംബർ 27-നാണ് സുധാകരനെ ദുബൈ ഹില്‍സിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനകള്‍ക്ക് ശേഷം അഡ്മിറ്റ് ചെയ്യുകയും പിന്നീട് എന്‍സെഫലോപതി സംശയിച്ച് നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നുവെന്നും മകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് ഡല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങിയിരിക്കെയാണ് പെട്ടെന്ന് ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ വരെ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. രാവിലെ ഏഴുമണിക്ക് എത്തി അന്വേഷിച്ചപ്പോള്‍ രോഗി അവിടെയില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. പിന്നീട് തര്‍ക്കവും സെക്യൂരിറ്റിയെ വിളിക്കുന്ന സാഹചര്യവുമുണ്ടായെന്നും മകനും ബന്ധുക്കളും പറയുന്നു. ഇന്ന് ഡല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങിയിരിക്കെയാണ് പെട്ടെന്ന് ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ വരെ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. രാവിലെ ഏഴുമണിക്ക് എത്തി അന്വേഷിച്ചപ്പോള്‍ രോഗി അവിടെയില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. പിന്നീട് തര്‍ക്കവും സെക്യൂരിറ്റിയെ വിളിക്കുന്ന സാഹചര്യവുമുണ്ടായെന്നും മകനും ബന്ധുക്കളും പറയുന്നു.

BREAKING NEWS
'സ്വർണവില ഇടിഞ്ഞതുകൊണ്ട് വിപണി തകരില്ല; കേരളത്തിന്റെ സ്വർണവ്യാപാരത്തിന് ഭാവി ശക്തം'
29 Nov 2026
BREAKING NEWS
അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖം, പുറത്ത് കളിക്കാൻ പോകുന്നുവെന്നു പറഞ്ഞ് എട്ടാം ക്ലാസ് വിദ്യാർഥി വീട്ടിൽ നിന്നിറങ്ങി, അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ മറ്റൊരു കുട്ടിയെത്തി പറഞ്ഞത് മകൻ കുത്തേറ്റ് ഓടയിൽ വീണു കിടപ്പുണ്ടെന്ന്!! പൂർവ വൈരാഗ്യത്തിൽ 14 കാരനെ കുത്തിക്കൊലപ്പെടുത്തി, പ്രായപൂർത്തിയാകാത്ത രണ്ടുപേർ പി...
29 Nov 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂത്തികളുടെ മിസൈൽ വർഷം; 48 മണിക്കൂറിനിടെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് അവകാശവാദം; 'വിമാനത്താവളങ്ങളും ഊർജ നിലയങ്ങളും ലക്ഷ്യം'; രാജ്യാതിർത്തി കടന്ന മിസൈലുകൾ തകർത്തെന്ന് സൗദി സഖ്യസേന
29 Nov 2026
BREAKING NEWS
'സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയില്ലെന്നതാണ് സതീശന്റെ കരുത്ത്'; ജനകീയ നേതാവെന്ന വികാരമുണ്ടാകാൻ കാരണവും അതുതന്നെ': കെ.പി. നൗഷാദലി എംഎൽഎ; 'കേരളത്തിലെ ജനങ്ങൾ ഒരുപാട് ആഗ്രഹിച്ച് ഉണ്ടായ കുഞ്ഞാണ് വിഡി സതീശൻ സർക്കാർ'
29 Nov 2026