BREAKING NEWS

അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖം, പുറത്ത് കളിക്കാൻ പോകുന്നുവെന്നു പറഞ്ഞ് എട്ടാം ക്ലാസ് വിദ്യാർഥി വീട്ടിൽ നിന്നിറങ്ങി, അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ മറ്റൊരു കുട്ടിയെത്തി പറഞ്ഞത് മകൻ കുത്തേറ്റ് ഓടയിൽ വീണു കിടപ്പുണ്ടെന്ന്!! പൂർവ വൈരാഗ്യത്തിൽ 14 കാരനെ കുത്തിക്കൊലപ്പെടുത്തി, പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ കോട്‌ല ഗ്രാമത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രായപൂർത്തിയാകാത്തവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെ ഒരു ആൺകുട്ടിക്ക് കുത്തേറ്റെന്ന വിവരം പാണ്ഡവ് നഗർ പൊലീസ് സ്റ്റേഷനിൽ ലഭിക്കുകയായിരുന്നു. ഉടൻതന്നെ പൊലീസ് സംഘം സ്ഥലത്തെത്തി. എന്നാൽ പരിക്കേറ്റ കുട്ടിയെ ഇതിനോടകം ലാൽ ബഹാദൂർ ശാസ്ത്രി (എൽബിഎസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സംഭവത്തിന് തൊട്ടുമുമ്പ് കുട്ടി സ്കൂളിൽനിന്ന് വീട്ടിലെത്തിയതായാണ് ബന്ധു പറയുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള അമ്മയോട് പുറത്തുപോയി കളിച്ചുവരാമെന്ന് അറിയിച്ച ശേഷമാണ് കുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ ഏകദേശം അഞ്ച് മിനിറ്റിനുശേഷം മറ്റൊരു കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറയുകയായിരുന്നു. മകൻ ഓടയിൽ കിടക്കുകയാണെന്നും ശരീരത്തിൽ കത്തി തറച്ചിട്ടുണ്ടെന്നുമാണ് കുട്ടി അറിയിച്ചത്. വിവരമറിഞ്ഞ് അമ്മ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. വയറ്റിൽ കുത്തേറ്റ നിലയിലും കഴുത്തിൽ മുറിവേറ്റ നിലയിലുമാണ് മകനെ കണ്ടെത്തിയത്. ശരീരത്തിൽ മറ്റൊരു കുത്തേറ്റ മുറിവുമുണ്ടായിരുന്നുവെന്ന് ബന്ധു പറഞ്ഞു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പിടിയിലായ രണ്ട് പ്രതികൾ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ടെന്നാണ് വിവരം. തർക്കത്തെത്തുടർന്നാണ് മകനെ കൊലപ്പെടുത്തിയതെന്ന് കുട്ടിയുടെ കുടുംബാംഗങ്ങളും ആരോപിച്ചു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും ഇവരിൽനിന്ന് കണ്ടെടുത്തു.

കൊലപാതകത്തിന് നാല് മുതൽ അഞ്ച് ദിവസം മുമ്പ് കുട്ടിയും പ്രതികളെന്ന് സംശയിക്കുന്നവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ പഴയ തർക്കമാണ് ശനിയാഴ്ചത്തെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ സംശയം. കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിനുമായി കസ്റ്റഡിയിലുള്ള കൗമാരക്കാരെ ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സൗദിയെ ലക്ഷ്യമിട്ട് ഹൂത്തികളുടെ മിസൈൽ വർഷം; 48 മണിക്കൂറിനിടെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് അവകാശവാദം; ‘വിമാനത്താവളങ്ങളും ഊർജ നിലയങ്ങളും ലക്ഷ്യം’; രാജ്യാതിർത്തി കടന്ന മിസൈലുകൾ തകർത്തെന്ന് സൗദി സഖ്യസേന

BREAKING NEWS
'സ്വർണവില ഇടിഞ്ഞതുകൊണ്ട് വിപണി തകരില്ല; കേരളത്തിന്റെ സ്വർണവ്യാപാരത്തിന് ഭാവി ശക്തം'
29 Nov 2026
BREAKING NEWS
അച്ഛന്‍ മറ്റാരുടെയോ കസ്റ്റഡിയില്‍, കാണാന്‍ അനുവദിക്കുന്നില്ല, കെ സുധാകരന്‍ എംപി ദുബൈയിലെ ആശുപത്രിയില്‍ തടങ്കലില്ലെന്ന് മകന്‍
29 Nov 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂത്തികളുടെ മിസൈൽ വർഷം; 48 മണിക്കൂറിനിടെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് അവകാശവാദം; 'വിമാനത്താവളങ്ങളും ഊർജ നിലയങ്ങളും ലക്ഷ്യം'; രാജ്യാതിർത്തി കടന്ന മിസൈലുകൾ തകർത്തെന്ന് സൗദി സഖ്യസേന
29 Nov 2026
BREAKING NEWS
'സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയില്ലെന്നതാണ് സതീശന്റെ കരുത്ത്'; ജനകീയ നേതാവെന്ന വികാരമുണ്ടാകാൻ കാരണവും അതുതന്നെ': കെ.പി. നൗഷാദലി എംഎൽഎ; 'കേരളത്തിലെ ജനങ്ങൾ ഒരുപാട് ആഗ്രഹിച്ച് ഉണ്ടായ കുഞ്ഞാണ് വിഡി സതീശൻ സർക്കാർ'
29 Nov 2026