ബീജിംഗ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു. ചൈനയില്‍ സെപ്തംബര്‍ 10 മുതല്‍ 25 വരെയാണ് ഗെയിംസ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഗെയിംസ് മാറ്റിവച്ച വിവരം ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചൈനയിലെ ഹാങ്‌ഴൂവിലാണ് 19ാമത് ഏഷ്യന്‍ ഗെയിംസ് നടത്താന്‍...
കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചതായി സൂചന. പ്രസിഡന്റും സഹോദരനുമായ ഗോതബായ രാജപക്‌സെയ്ക്ക് മഹിന്ദ രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോർട്ട്.
അതേസമയം, രാജപക്‌സെ രാജിവെച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഹീന്ദ, പ്രസിഡന്റിന് രാജി കൈമാറിയെന്ന വാര്‍ത്തകള്‍ വാസ്തവമല്ലെന്നാണ് ഓഫീസ് അറിയിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെമ്പാടും...
കീവ്: ഒരാഴ്ച പിന്നിടുന്ന റഷ്യ-യുക്രൈന്‍ യുദ്ധം കൂടുതല്‍ രക്തരൂഷിതമാകുന്നു. യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവ് വളഞ്ഞിരിക്കുന്ന റഷ്യന്‍സേന ബുധനാഴ്ച വിവിധ നഗരങ്ങളില്‍ ബോംബിട്ടു. രൂക്ഷമായ കരയുദ്ധം നടക്കുന്ന ഹാര്‍കിവില്‍ റഷ്യ ക്രൂസ് മിസൈല്‍ ആക്രമണം നടത്തി....
ന്യൂയോര്‍ക്ക്: ഒമിക്രോണ്‍ വകഭേദത്തിന്റെ തന്നെ പുതിയ രൂപം ആദ്യത്തേതിനേക്കാള്‍ വ്യാപനശേഷിയുള്ളതും അപകടകരവുമാണെന്ന് ലോകാരോഗ്യ സംഘടന. പത്ത് ആഴ്ചകള്‍ക്കു മുന്‍പ് തെക്കന്‍ ആഫ്രിക്കയിലാണ് ഒമിക്രോണിന്റെ ഈ വകഭേദം കണ്ടെത്തിയത്. നിലവിൽ 57 രാജ്യങ്ങളിൽ വൈറസിന്റെ ഈ പുതിയ രൂപം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. ഒമിക്രോണിന്റെ...
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും കുടുംബത്തെയും ഔദ്യോഗിക വസതിയില്‍ നിന്നും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന. കാനഡയില്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് സുരക്ഷ പരിഗണിച്ചാണ് ട്രൂഡോയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാക്‌സിന്‍...
ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. പ്രവൃത്തി സമയം രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റം നിലവില്‍വരിക. ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്‍റേതാണ്...