ന്യൂഡല്‍ഹി: അമേരിക്കയിലേക്കുള്ള വിമാനയാത്രയ്ക്കിടെയുള്ള പ്രധാനമന്ത്രിയുടെ ഒരു ചിത്രം വൈറലാകുന്നു. യാത്രയ്ക്കിടയിലും ജോലി ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് വൈറലായത്. ദീര്‍ഘദൂരയാത്രയെന്നാല്‍ ചില പേപ്പറുകളും ഫയല്‍ വര്‍ക്കും തീര്‍ക്കാനുള്ള അവസരംകൂടിയാണെന്ന തലക്കെട്ടോടെ പ്രധാനമന്ത്രി ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചിരുന്നു.
കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ മോദിയെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. എല്ലായിപ്പോഴും ഒരു...
ന്യുഡല്‍ഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിപ്പോയ 78 പേരെ കൂടി എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുന്നു. താജിക്കിസ്താനിെല ദുഷന്‍ബെയില്‍ നിന്നാണ് എയര്‍ ഇന്ത്യ 1956 വിമാനത്തില്‍ ഇവരെ ഡല്‍ഹിയിലേക്ക് കൊണ്ടുവരുന്നത്. സംഘത്തില്‍ 25 ഇന്ത്യന്‍ പൗരന്മാരുമുണ്ട്.
കാബൂള്‍ വിമാനത്താവളത്തിലുണ്ടായിരുന്നവരെ വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലേക്ക് എത്തിക്കുന്നുണ്ട്. മലയാളി മിഷണറി സിസ്റ്റര്‍...
വാഷിംഗ്ടണ്‍: താലിബാനെ എന്നല്ല, ആരേയും വിശ്വാസമില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്താനിലെ ജനങ്ങളുടെ അംഗീകാരം നേടാനാണ് താലിബാന്‍ ശ്രമിക്കുന്നത്. സാമ്പത്തിക സഹായവും വ്യാപാരവുമടക്കമുള്ള എല്ലാ കാര്യങ്ങളിലും അവര്‍ മറ്റുള്ളവരുടെ അംഗീകാരത്തിന് ശ്രമിക്കുന്നുവെന്നും വൈറ്റ് ഹൗസില്‍ രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.
താലിബാനെ വിശ്വസിക്കുന്നുണ്ടോ...
വാഷിങ്ടണ്‍: കോവിഡ് മഹാമാരി ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ പുതിയ മുന്നറിയിപ്പ്.
'നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്'.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ...
വാഷിങ്ടണ്‍: ലോകരാജ്യങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ അമ്പതുകോടി ഡോസ് ഫൈസര്‍ വാക്‌സിന്‍ വാങ്ങാനൊരുങ്ങി അമേരിക്ക. ജോ ബൈഡന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ്. മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടനില്‍ ഈയാഴ്ച നടക്കുന്ന ജി-7 യോഗത്തില്‍ ബൈഡന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
ലാഭേച്ഛയില്ലാത്ത ഇടപാടാണ്...