ഷാര്‍ജയില്‍ ആഴ്ചയില്‍ മൂന്ന് ദിവസം അവധി; വെള്ളിയാഴ്ച പൂര്‍ണ്ണ അവധി നല്‍കി

ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. പ്രവൃത്തി സമയം രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റം നിലവില്‍വരിക. ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്‍റേതാണ് തീരുമാനം.

യു.എ.ഇ ജനുവരി ഒന്ന് മുതല്‍ ആഴ്ചയിലെ പ്രവൃത്തിസമയം നാലരദിവസമായി ചുരുക്കിയപ്പോള്‍ ഷാര്‍ജ വെള്ളിയാഴ്ച കൂടി പൂര്‍ണ അവധി നല്‍കുകയായിരുന്നു.

ശനി, ഞായര്‍ ദിവസങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവുമായി യുഎഇ അവധി പുനക്രമീകരിച്ചിരുന്നത്. എന്നാല്‍ ഷാര്‍ജ ഭരണകൂടം വെള്ളിയാഴ്ച മുഴുവന്‍ അവധി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Similar Articles

Comments

Advertisment

Most Popular

പ്രണയാഭ്യര്‍ത്ഥന കിട്ടാന്‍ പ്രായം ഒരു പ്രശ്‌നമല്ല: മഞ്ജു വാര്യര്‍

പ്രണയാഭ്യര്‍ത്ഥന കിട്ടാന്‍ പ്രായമൊരു പ്രശ്‌നമല്ലെന്ന് നടി മഞ്ജുവാര്യര്‍. തന്റെ പുതിയ ചിത്രമായ മേരി ആവാസ് സുനോയുടെ പ്രമോഷന്റെ ഭാഗമായി സംവിധായകനൊപ്പം മഞ്ജു പങ്കെടുത്ത ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യര്‍ ഇപ്പോഴും ചെറുപ്പമായി...

കിടപ്പറരംഗം എത്ര തവണ ഷൂട്ട് ചെയ്‌തെന്ന് ചോദ്യം; മറുപടി നല്‍കി മാളവിക

അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്ക് കൃത്യമായ മറുപടി നല്‍കി നടി മാളവിക മോഹനന്‍. ട്വിറ്ററില്‍ ആരാധകരുമായി നടത്തിയ സംവാദത്തിലാണ് വ്യാജ ഐഡിയില്‍ നിന്ന് ഒരാള്‍ അശ്ലീലച്ചുവയുള്ള ചോദ്യം ചോദിച്ചത്. 'മാരന്‍' എന്ന...

ഉച്ച ഭക്ഷണത്തിന് ബീഫ് പാചകം ചെയ്ത് കൊണ്ടുവന്ന പ്രധാനധ്യാപിക അറസ്റ്റിൽ

ഉച്ചഭക്ഷണത്തിന് ബീഫ് പാകംചെയ്തുകൊണ്ടുവന്ന പ്രധാനാധ്യാപിക അറസ്റ്റിൽ. അസമിലെ ഗോൽപാര ജില്ലയിലെ സ്കൂളിലാണ് സംഭവം. ഹർകചങ്കി മിഡിൽ ഇംഗ്ലീഷ് സ്കൂളിലെ ദലിമാൻ നെസ്സയാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലിനുശേഷം ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നെന്ന് എ.എസ്.പി. മൃണാൽ...