കൊറോണ പ്രതിരോധ വാക്‌സിന്‍ ഒരിക്കലും വികസിപ്പിക്കാനായേക്കില്ലെന്ന് ലോകാരോഗ്യ സംഘടന

ലണ്ടന്‍: ലോകരാജ്യങ്ങളിലാകെ പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ വാക്‌സിന്‍ ഒരിക്കലും വികസിപ്പിക്കാനായേക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ കൊറോണ വൈറസ് വിദഗ്ധന്‍ ഡോ. ഡേവിഡ് നബാറോ. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങളിലായി നൂറിലേറെ പരീക്ഷണങ്ങള്‍ തുടരുകയും ഏതാനും വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങുകയും ചെയ്തതിനു പിന്നാലെയാണ് ആശങ്കയുയര്‍ത്തി ഡോ. ഡേവിഡ് നബാറോയുടെ പ്രസ്താവന. നബാറോയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമായ സിഎന്‍എന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനു ശേഷവും എച്ച്‌ഐവി, ഡെങ്കു വൈറസ് എന്നിവയ്‌ക്കെതിരെയുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിക്കാത്തതു ചൂണ്ടിക്കാട്ടിയാണ് കോവിഡ് പ്രതിരോധ വാക്‌സിനും വികസിപ്പിക്കാനായേക്കില്ലെന്നു ഡോ. ഡേവിഡ് നബാറോ പറഞ്ഞത്.

എച്ച്‌ഐവി റിപ്പോര്‍ട്ട് ചെയ്തിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുകയും 3.2 കോടി ആളുകള്‍ മരിക്കുകയും ചെയ്തിട്ടും എച്ച്‌ഐവിയ്‌ക്കെതിരെയുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍പ്രകാരം ലോകത്താകെ പ്രതിവര്‍ഷം നാലു ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന ഡെങ്കു വൈറസിനും ഫലപ്രദമായ പ്രതിരോധ വാക്‌സിന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7