Tag: world

ലിങ്കൺ മുതൽ കെന്നഡി വരെ!! കൊല്ലപ്പെട്ട യു.എസ്. പ്രസിഡന്റുമാർ; 52 വ‌‌‍ർഷത്തിന് ശേഷം ആക്രമിക്കപ്പെട്ട പ്രസിഡന്റ് സ്ഥാനാർഥി ട്രംപ്

ന്യൂയോർക്ക്: ആദ്യമായിട്ടല്ല ഒരു യു.എസ്. പ്രസിഡന്റ് ആക്രമിക്കപ്പെടുന്നത്. 4 പ്രസിഡന്റുമാർ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഡൊണാൾഡ് ട്രംപ് ആക്രമിക്കപ്പെട്ടപ്പോൾ ചരിത്രം പരിശോധിക്കുമ്പോൾ ലഭിക്കുന്ന റിപ്പോർട്ട് ഇങ്ങനെയാണ്. യുഎസിൽ ഒരു പ്രസിഡന്റ് സ്ഥാനാർഥി ആക്രമിക്കപ്പെടുന്നത് 52 വർഷത്തിനുശേഷമാണ്. 1972ലാണ് ഇതിനു മുമ്പ് പ്രസിഡന്റ്...

തോക്ക് കണ്ടെടുത്തു; ട്രംപ് അടുത്ത നാഷണൽ കൺവെൻഷനിൽ പങ്കെടുക്കും Latest updates…

വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പിൽ യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറൽ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസും ചേർന്ന് അന്വേഷണം ആരംഭിച്ചു. വെടിവയ്പ് വധശ്രമക്കുറ്റമായി കണക്കാക്കിയാണ് അന്വേഷണം നടത്തുക. യുഎസ് രാഷ്ട്രീയ നേതാക്കളുടെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണം...

ഇത് ക്ഷമിക്കാൻ കഴിയില്ല; ട്രംപിന് വെടിയേറ്റതിൽ ബൈഡൻ്റെ പ്രതികരണം

വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ഇത്തരം ആക്രമണങ്ങൾക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്ന് ബൈഡൻ പ്രസ്താവനയിൽ വ്യക്തമാക്കി. ‘‘ ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ ആകാൻ കഴിയില്ല. ഇത് ക്ഷമിക്കാനും...

ഹമാസ് സൈനിക നേതാവിനെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം; ഗാസയിൽ 71 പേർ കൊല്ലപ്പെട്ടു

കെയ്റോ: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു. ഹമാസ് സൈനിക നേതാവ് മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണമായിരുന്നു ഇത്. 289 പേർക്ക് പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ദോഹയിലും...

ജപ്പാനിൽ ശക്തമായ ഭൂചലനം.7.5 തീവ്രത രേഖപ്പെടുത്തി,​ സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനം.7.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇതിനോട് അനുബന്ധിച്ച് ജപ്പാൻ കാലാവസ്ഥ ഏജൻസി സൂനാമി മുന്നറിയിപ്പ് അധിക‍ൃതർ നൽകിയിട്ടുണ്ട്. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനായി മുന്നറിയിപ്പ്...

ചൈനയിൽ വൻ ഭൂചലനം

ചൈനയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറൻ ഖൻസു പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായുമാണ് വിവരം. നിരവധി ചെറിയ തുടർചലനങ്ങളും ഉണ്ടായി....

കാന‍ഡയിലേക്ക് പോകുന്ന വിദ്യാ‌ർത്ഥികൾക്ക് വൻ തിരിച്ചടി

ജനുവരി ഒന്നുമുതല്‍ വിദേശവിദ്യാര്‍ഥികള്‍ക്കുള്ള ജീവിതച്ചെലവ് ഇരട്ടിയാക്കാന്‍ കാനഡ തീരുമാനിച്ചു. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യമറിയിച്ചത്. ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവര്‍ഷം ഈ തുകയില്‍ പരിധി നിശ്ചയിക്കുമെന്നും പറഞ്ഞു. ഉപരിപഠനത്തിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാവുന്നതാണ് തീരുമാനം. കാനഡയില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ അടുത്തവര്‍ഷം മുതല്‍ ജീവിതച്ചെലവിനായി 20,635...

ഗാസ മുനമ്പിൽ താൽക്കാലിക വെടിനിർത്തൽ ആരംഭിച്ചു

ഗാസ മുനമ്പിൽ ആശ്വാസത്തിന്‍റെ തിരിനാളം. താൽക്കാലിക വെടിനിർത്തൽ പശ്ചിമേഷ്യൻ സമയം ഇന്ന് രാവിലെ ഏഴ് മുതൽ തുടങ്ങി. ബന്ദികളുടെ ആദ്യ സംഘത്തെ ഇന്ന് വൈകീട്ട് നാല് മണിയോടെ ഹമാസ് മോചിപ്പിക്കും. ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി അറിയിച്ചു. ഗാസയില്‍ നാല് ദിവസത്തേക്കാണ്...
Advertismentspot_img

Most Popular

G-8R01BE49R7