Tag: #whatsapp

പി.കെ ശശി എം.എല്‍എയ്ക്ക് എതിരെ വാട്‌സ് ആപ്പ് പരാമര്‍ശം; നഗരസഭ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

കാഞ്ഞങ്ങാട്: പി.കെ.ശശി എംഎല്‍എയ്ക്കും, ഡിവൈഎഫ്ഐ നേതാവ് ജീവന്‍ ലാലിനുമെതിരെ വാട്സ്ആപ്പില്‍ പരാമര്‍ശം നടത്തിയ നഗരസഭാ ജീവനക്കാരന് സസ്പെന്‍ഷന്‍. കാഞ്ഞങ്ങാട് നഗരസഭയിലെ ഓഫീസ് അസിസ്റ്റന്റായ മുഹമ്മദ് റിയാസിനെയാണ് തദ്ദേശസ്വയം ഭരണ വകുപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. റിയാസ് അഡ്മിനായ നഗരപാലിക എന്നവാട്സ്ആപ്പ് ഗ്രൂപ്പിലാണ് എംഎല്‍എയ്ക്കും ജീവന്‍...

വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി

കണ്ണൂര്‍: വാട്‌സാപ് സന്ദേശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ ഭര്‍ത്താവ് ഭാര്യയെ വെട്ടി. അരവഞ്ചാല്‍ സ്വദേശി കല്ലുകുന്നേല്‍ സത്യന്‍ (37) ആണു ഭാര്യ രജിതയെ (33) വെട്ടി പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ രജിതയെ നാട്ടുകാര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങോം പൊലീസില്‍ കീഴടങ്ങിയ സത്യനെ പൊലീസ് ചോദ്യം...

വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടഞ്ഞില്ലെങ്കില്‍ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തലവന്മാര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ ആള്‍ക്കൂട്ട കൊലപാതകത്തിനു കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത്തരം പ്രചാരണങ്ങള്‍ തടയാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. വ്യാജ പ്രചരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വാട്ട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയുടെ ഇന്ത്യന്‍ തലവന്‍ന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് കേന്ദ്ര നീക്കം. വാട്ട്‌സ്ആപ്പിലൂടെയും...

ഒറ്റപ്പെട്ടു നില്‍ക്കുന്നവര്‍ വാട്ട്‌സ്ആപ്പില്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുക…; ദൗത്യസംഘം എത്തും; ഈ വിവരങ്ങള്‍ ശ്രദ്ധിക്കുക…

കൊച്ചി: കനത്ത മഴയില്‍ ഒറ്റപ്പെട്ടു കിടക്കുന്നവര്‍ അടിയന്തിര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ ആദ്യം ആശ്രയിക്കേണ്ടത്. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍. ഈ നമ്പറില്‍ വിളിച്ചാല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. നമ്പര്‍ ബിസിയാണെങ്കില്‍ താഴെ...

മുന്നറിയിപ്പുമായി കേരളാ പോലീസ്; വാട്‌സ്ആപ്പില്‍ വരുന്ന സ്വതന്ത്ര്യദിന ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്!!!

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാട്ട്സാപ്പില്‍ വരുന്ന ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വിശ്വാസ യോഗ്യമല്ലാത്തവ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പല ആപ്ലിക്കേഷനുകളും വഴി സാധിക്കും എന്നതിനാലാണ് ജാഗ്രത കാണിക്കണമെന്ന്...

ആന്‍ഡ്രോയ്ഡിലും വാട്ടസ്ആപ്പിന്റെ പുതിയ ഫീച്ചര്‍

ഏറ്റവും പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ് എത്തുന്നു. പിക്ചര്‍ഇന്‍ പിക്ചര്‍ വീഡിയോ ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ഈ ഫീച്ചര്‍ ഇനി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാക്കാനൊരുങ്ങുകയാണ്. അതും പുതിയ പരിഷ്‌കരണങ്ങളുമായാണെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിന്റെ സ്‌ക്രീന്‍ സ്‌പേസില്‍ തന്നെ യൂട്യൂബ്, ഇന്‍സ്റ്റ്ഗ്രാം,...

ആര്‍ഷ ഞായറാഴ്ച രാത്രി 10.53 വരെ വാട്‌സ് ആപ്പ് ഉപയോഗിച്ചിരുന്നു; കൂട്ടക്കൊല നടന്നത് അതിന് ശേഷം, വ്യാഴാഴ്ച ക്ലാസിലിരുന്ന് കരഞ്ഞിരുന്നെന്ന് ക്ലാസ് ടീച്ചര്‍

തൊടുപുഴ: വണ്ണപ്പുറം കൂട്ടക്കൊല നടന്നത് ഞായറാഴ്ച രാത്രി 10.53ന് ശേഷമെന്ന് സൂചന. കൊല്ലപ്പെട്ട ആര്‍ഷ കൃഷ്ണന്‍ ഈ സമയം വരെ വാട്സ്ആപ്പ് ഉപയോഗിച്ചിരുന്നതായി വിവരം. രാത്രി സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചെന്ന് കോളെജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. തൊടുപുഴ ബിഎഡ് കോളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആര്‍ഷ....

ട്രെയിന്‍ സമയം ഇനി വാട്‌സ്ആപ്പിലും!!! നിങ്ങള്‍ ചെയ്യേണ്ടത്

ട്രെയിന്‍ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും അറിയാന്‍ ഇനി നിങ്ങള്‍ ബുദ്ധിമുട്ടേണ്ട. വാട്‌സ്ആപ്പില്‍ ഇനി ട്രെയിന്‍ സമയം അറിയാം. ഇന്ത്യന്‍ റെയില്‍വേയാണ് വാട്‌സ്ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ട്രെയിനിന്റെ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും എല്ലാം വാട്‌സ്ആപ്പിലൂടെ അറിയാന്‍ സാധിയ്ക്കും. ഇതിന് പ്രധാനമായും മൂന്ന്...
Advertismentspot_img

Most Popular

G-8R01BE49R7