ആന്‍ഡ്രോയ്ഡിലും വാട്ടസ്ആപ്പിന്റെ പുതിയ ഫീച്ചര്‍

ഏറ്റവും പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ് എത്തുന്നു. പിക്ചര്‍ഇന്‍ പിക്ചര്‍ വീഡിയോ ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ഈ ഫീച്ചര്‍ ഇനി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാക്കാനൊരുങ്ങുകയാണ്. അതും പുതിയ പരിഷ്‌കരണങ്ങളുമായാണെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിന്റെ സ്‌ക്രീന്‍ സ്‌പേസില്‍ തന്നെ യൂട്യൂബ്, ഇന്‍സ്റ്റ്ഗ്രാം, ഫേസ്ബുക്ക് വീഡിയോ എന്നിവ കാണാമെന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല ഇതെ സമയത്ത് സുഹൃത്തുമായി ചാറ്റിങും സാധ്യമാകും. നേരത്തെ യൂട്യൂബ് വീഡിയോകള്‍ കാണണമെങ്കില്‍ ആ ലിങ്ക് യൂട്യൂബ് ആപ്ലിക്കേഷനില്‍ തുറക്കേണ്ടിയിരുന്നു.

പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലായിരിക്കും വാട്‌സ്ആപ്പില്‍ വീഡിയോ പ്ലേ ചെയ്യുക. ആവശ്യത്തിനനുസരിച്ച് വാട്‌സ്ആപ്പിന്റെ വിന്‍ഡോയ്ക്ക് മുകളില്‍ വരുന്ന ഫ്‌ളോട്ടിങ് വിന്‍ഡോയുടെ വലിപ്പം ക്രമീകരിക്കാം. ഫുള്‍സ്‌ക്രീന്‍ മോഡിലാക്കാനും കഴിയും. പുതിയ ഫീച്ചര്‍ പ്രകാരം വരുന്ന വീഡിയോ ലിങ്കുകള്‍ക്ക് താഴെയായി വെള്ള നിറത്തിലുള്ള പ്ലേ ഐക്കണ്‍ ഉണ്ടാവും. ഈ ഐക്കണില്‍ തൊട്ടാല്‍ ചെറിയ ബോക്‌സില്‍ വീഡിയോ പ്ലേ ആവും. അതേസമയം എന്ന് മുതലാണ് ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളില്ല. ഈ ഫീച്ചറില്‍ ചില പരിഷ്‌കാരങ്ങള്‍ നടത്തുകയാണെന്നും ഉടന്‍ തന്നെ പുറത്തിറക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

Similar Articles

Comments

Advertisment

Most Popular

എറണാകുളത്ത് ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു; എംഎൽഎ ഇറങ്ങി ഓടി

കാക്കനാട്: പി ടി തോമസ്‌ എംഎൽഎ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി വിളിച്ച കോൺഗ്രസ്‌ തൃക്കാക്കര വെസ്‌റ്റ്‌ മണ്ഡലം ഒരുക്ക ക്യാമ്പിൽ ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു. ഗുരുതരമായി മർദനമേറ്റ മൂന്ന് യൂത്ത്...

തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ്: മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം

നിയമസഭാ തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസിനു വേണ്ടി പത്ര, ദൃശ്യ മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം. ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ് ലഭിക്കുന്ന മാധ്യമപ്രവർത്തകർക്ക് തപാൽ ബാലറ്റിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും. അതുകൊണ്ട്, തിങ്കളാഴ്ച (മാർച്ച് 8)...

പി. ജയരാജന് സീറ്റില്ല; കണ്ണൂരില്‍ പ്രതിഷേധം, രാജി

പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി ജയരാജന്റെ...