Tag: USA

പൊതു തിരഞ്ഞെടുപ്പ് നീട്ടിവെയ്‌ക്കേണ്ടി വരും

വാഷിങ്ടണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവെയ്‌ക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ സാഹചര്യത്തില്‍ മെയില്‍ ഇന്‍ വോട്ടുകള്‍ കൂടുകയും അത് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്ക് കാരണമാകുമെന്നുമാണ് ട്രംപിന്റെ വാദം. മെയില്‍ ഇന്‍ വോട്ടിങ്ങിലൂടെ നടത്തുന്ന തിരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ കൃത്രിമങ്ങള്‍...

മരിക്കും മുമ്പ് ഭർത്താവിനെതിരെ മെറിൻ പോലീസിന് മൊഴി നൽകി

കോറല്‍ സ്പ്രിങ്‌സ്: യുഎസിലെ മയാമിയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിന്‍ ജോയി (28) മരിക്കും മുന്‍പ്, തന്നെ ആക്രമിച്ചതു ഭര്‍ത്താവ് ഫിലിപ്പ് മാത്യു (നെവിന്‍) ആണെന്നു പൊലീസിനോടു വെളിപ്പെടുത്തിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സില്‍വച്ചാണ് മെറിന്‍ തന്നെ ആക്രമിച്ചത് നെവിന്‍ ആണെന്നു...

യുഎസില്‍ ഒന്നരലക്ഷം, ബ്രസീലില്‍ 87000 മരണം; വിവിധ രാജ്യങ്ങളിലെ കണക്കുകള്‍…

ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,63,96,954 ആയി ഉയര്‍ന്നു. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്. 6,51,902 ആണ് മരണസംഖ്യ. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ട്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു....

വിദേശ വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനം ട്രംപ് പിന്‍വലിച്ചു

അമേരിക്കൻ സർവകലാശാലകളിൽ ക്ലാസുകൾ പൂർണമായും ഓൺലൈനായി മാറുന്നതോടെ വിദേശവിദ്യാർഥികൾ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ്‌ ട്രംപ് ഭരണകൂടം പിന്‍വലിച്ചു. വിദേശവിദ്യാർഥികൾ അമേരിക്ക വിട്ടു പോകണമെന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഭരണകൂടം അറിയിച്ചത്. ഭരണകൂടത്തിന്റെ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ഹാർവാർഡ്, മസ്സാച്ചുസെറ്റ്സ്, ജോൺസ് ഹോപ്കിൻസ് ഉൾപ്പെടെയുള്ള സർവകലാശാലകൾ ഈ...

ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്‍വാങ്ങി

വാഷിങ്ടൺ: കൊറോണ കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനിടെ ലോകാരോഗ്യ സംഘടനയില്‍ നിന്നും ഔദ്യോഗികമായി അമേരിക്ക പിന്‍വാങ്ങാന്‍ തീരുമാനിച്ചു. പിന്‍വാങ്ങുന്നതായി അറിയിക്കുന്ന സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് സമര്‍പ്പിച്ചതായി സിബിഎസ് ന്യൂസും ദി ഹില്ലും റിപ്പോര്‍ട്ട് ചെയ്തു. പിൻവാങ്ങൽ 2021 ജൂലൈ ആറിന്...

കോവിഡ് ; വിദേശ വിദ്യാര്‍ഥികള്‍ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് യുഎസ്: ഇല്ലെങ്കില്‍ ഗുരുതരമായി ഇമിഗ്രേഷന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും’

ന്യൂയോര്‍ക്ക്: പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്കു മാറിയ വിദേശ വിദ്യാര്‍ഥികള്‍ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് യുഎസ്. കോവിഡ് ഭീതി മൂലമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റം എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ)അറിയിച്ചു. 'പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്കു മാറിയ വിദേശത്തു നിന്നുള്ള...

ചൈനയുടെ അതിക്രമത്തില്‍ തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ തെളിയിച്ചു നിക്കി ഹാലെ

ന്യൂഡല്‍ഹി: സുരക്ഷാ വിഷയം മുന്‍നിര്‍ത്തി ഇന്ത്യ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച നടപടിയെ പുകഴ്ത്തി യുഎസ്. ചൈനയുടെ അതിക്രമത്തിനെത്തുടര്‍ന്നു തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്റെ മുന്‍ അംബാസഡര്‍ നിക്കി ഹാലെ. നേരത്തേ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക്...

യുഎസ് -ചൈന യുദ്ധം; മാധ്യമങ്ങളോടും ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് ചൈനീസ് ഭരണകൂടം

ബെയ്ജിങ് : ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നാല് യുഎസ് മാധ്യമങ്ങളോടു ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് ചൈനീസ് ഭരണകൂടം. ഏഴു ദിവസത്തിനകം വിവരങ്ങള്‍ കൈമാറണമെന്നാണു നിര്‍ദേശം. അസോസ്യേറ്റഡ് പ്രസ്, യുണൈറ്റഡ് പ്രസ് ഇന്റര്‍നാഷനല്‍, സിബിഎസ്, എന്‍പിആര്‍ എന്നീ മാധ്യമ സ്ഥാപനങ്ങളോടാണു ചൈന വിവരങ്ങള്‍ ആവശ്യപ്പെട്ടത്....
Advertismentspot_img

Most Popular

G-8R01BE49R7