Tag: TRAIN

ഓടിയത് 222 ട്രെയിനുകൾ; രണ്ടര ലക്ഷം അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലെത്തി

ന്യൂഡൽഹി: അതിഥി തൊഴിലാളികൾക്കായി ഓടിയ 222 സ്പെഷൽ ട്രെയിനുകളിലായി രണ്ടര ലക്ഷം പേർ സ്വന്തം നാട്ടിലെത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്ഡൗൺ നിർദേശങ്ങളിൽ സർക്കാർ ഇനിയും ഇളവ് അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായാണ്...

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ റെയില്‍വേയുടെ അനുമതി. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ റെയില്‍വേ മന്ത്രാലയം അനുകൂല നിലപാടോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയ്ക്കുവിട്ടു. അവിടെനിന്ന് അനുമതി ലഭിച്ചാലുടന്‍ സര്‍വീസ് നടത്താനാണ് നീക്കം ഡല്‍ഹിയില്‍നിന്നാകും...

മഹാരാഷ്ട്രയില്‍ അതിഥി തൊഴിലാഴികളുടെ മേല്‍ ട്രെയിന്‍ പാഞ്ഞുകയറി 15 മരണം

മുംബൈ : മഹാരാഷ്ട്രയില്‍ അതിഥി തൊഴിലാഴികളുടെ മേല്‍ ഗുഡ്‌സ് ട്രെയിന്‍ പാഞ്ഞുകയറി 15 മരണം. മഹാരാഷ്ട്രയിലെ ഔറംഗബാദ് – നാന്ദേഡ് പാതയിലാണ് അപകടം. റയില്‍പാളത്തില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേല്‍ ഗുഡ്‌സ് ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു.

ഇന്ന് രണ്ട് ട്രെയ്‌നുകള്‍ എറണാകുളത്ത് നിന്നും ഒരു ട്രെയ്ന്‍ തിരുവനന്തപുരത്തുനിന്നും പുറപ്പെടും

ലോക്ക്ഡൗണ്‍ കാരണം കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഇന്ന് രണ്ട് ട്രെയ്‌നുകള്‍ എറണാകുളത്ത് നിന്നും ഒരു ട്രെയ്ന്‍ തിരുവന്തപുത്തുനിന്നും പുറപ്പെടും. തിരുവനന്തപുരത്തുനിന്നുള്ള ട്രെയ്ന്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പുറപ്പെടുക ജാര്‍ഖണ്ഡിലെ ഹാത്തിയയിലെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനില്‍ 1200 യാത്രക്കാരാണ്...

ഇന്ന് ഒരു ട്രെയിൻ, നാളെ 5 എണ്ണം; അതിഥി തൊഴിലാളികൾ ഒടുവിൽ നാട്ടിലേക്ക്…

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകിട്ട് ആലുവയിൽ നിന്ന് പുറപ്പെടും. ആലുവയിൽ നിന്ന് ഒഡിഷയിലേക്ക് ആദ്യ സർവീസ്. ഒരു ട്രെയിനിൽ 1,200 പേരെ കൊണ്ടുപോകും. നാളെ 5 ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് സ്‌റ്റേഷനുകളില്‍നിന്നും സര്‍വീസ്...

അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍; ആദ്യ ട്രെയിന്‍ ആലുവയില്‍ നിന്ന് ഇന്ന് 6ന് പുറപ്പെടും

കൊച്ചി: ലോക്ഡൗണില്‍ കേരളത്തില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടക്കി എത്തിക്കുന്നതായി കേരളത്തില്‍ നിന്ന് ആദ്യ ട്രെയിന്‍ ഇന്ന് പുറപ്പെടും. ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്കാണ് ആദ്യ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ട്രെയിന്‍...

അതിഥി തൊഴിലാളികള്‍ക്ക് നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍..!!! ചെലവ് കേന്ദ്രം വഹിക്കണം; സ്‌ക്രീനിങ് സംസ്ഥാനങ്ങള്‍ നടത്തണം; റെയില്‍വേസ്റ്റേഷനില്‍ എത്തിക്കാന്‍ ബസുകള്‍; നിബന്ധനകള്‍ ഇങ്ങനെ…

ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. ആശയരൂപീകരണത്തിന്റെ ഭാഗമായി റെയില്‍വേ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ തുക കേന്ദ്രം റെയില്‍വേയ്ക്കു നല്‍കണമെന്നും പറയുന്നു. തൊഴിലാളികളുടെ സ്‌ക്രീനിങ് ചുമതലകള്‍ അതതു സംസ്ഥാനങ്ങള്‍ നിര്‍വഹിക്കണം. തൊഴിലാളികളെ സ്‌റ്റേഷനുകളിലെത്തിക്കാനും...

രാജ്യത്ത് ലോക്ഡൗണിന് ശേഷവും ട്രെയിന്‍ സര്‍വീസ് ഉടനുണ്ടാവില്ല…

ന്യൂഡല്‍ഹി : രാജ്യത്ത് ലോക്ഡൗണിന് ശേഷവും ട്രെയിന്‍ സര്‍വീസ് ഉടനുണ്ടാവില്ല. ട്രെയിന്‍ സര്‍വീസ് മേയ് 15ന് ശേഷമാകും തുടങ്ങുക. വിമാനസര്‍വീസുകളും മേയ് 15ന് ശേഷം തുടങ്ങാനാണു സാധ്യത. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തത്. അന്തിമതീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വിട്ടു. ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിക്കരുതെന്നു വിമാന...
Advertismentspot_img

Most Popular