Tag: TRAIN

200 നോൺ എസി ട്രെയിനുകൾ ജൂൺ മുതൽ

ന്യൂഡൽഹി: ജൂൺ ഒന്നു മുതൽ റെയിൽവേ 200 നോൺ എസി ട്രെയിനുകൾ ഒാടിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. കേരളത്തിലേക്കുള്ള പ്രത്യേക നോൺ എസി ട്രെയിൻ 20ന് വൈകിട്ട് ആറിന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. 1304 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്....

കേരളത്തിലേക്ക് വീണ്ടും ട്രെയിൻ വരുന്നു; ബുധനാഴ്ച എത്തും

രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ബുധനാഴ്ച ജയ്പൂരിൽ നിന്ന് പുറപ്പെടും. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവർക്കാണ് പ്രത്യേക നോൺ എസി ട്രെയിൻ സർവീസ്. ഇവരുടെ യാത്രാ ചെലവ് രാജസ്ഥാൻ സർക്കാർ വഹിക്കും. രാജസ്ഥാനിലെ ജയ്പൂരിന് പുറമേ ചിത്തോർഗഡിലും ട്രെയിൻ നിർത്തും. കോഴിക്കോട്,...

രാജധാനി സൂപ്പര്‍ ഫാസ്റ്റ് തിരുവനന്തപൂരത്ത് എത്തി…7പേര്‍ക്ക് രോഗ ലക്ഷണം.. ആശുപത്രിയിലേയ്ക്ക് മാറ്റി

തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ നിന്നു തിരിച്ച കോവിഡ് കാലത്തെ ആദ്യ രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ (02432) തിരുവനന്തപുരത്തെത്തി. പുലര്‍ച്ചെ അഞ്ചേകാലോടെയാണ് ട്രെയിന്‍ തലസ്ഥാനത്ത് എത്തിയത്. 602 പേരാണ് ഇവിടെ ഇറങ്ങിയത്. രോഗലക്ഷണം കണ്ട ഒരാളെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ...

ഡൽഹിയിൽ നിന്ന് ആദ്യ ട്രെയിൻ കോഴിക്കോട് എത്തി

കോഴിക്കോട്: ന്യൂ‍ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കു തിരിച്ച ആദ്യ കോവിഡ് കാല രാജധാനി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ (02432) കേരളത്തിലെത്തി. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയിവേ സ്റ്റേഷനിൽ രാത്രി 10 മണിക്കു എത്തിയ ട്രെയിൻ പത്ത് മിനിറ്റിനു ശേഷം വീണ്ടും യാത്ര തുടർന്നു....

ഡൽഹിയിൽ നിന്ന് മലയാളികളുമായുള്ള ആദ്യ ട്രെയിൻ നാളെ പുലർച്ചെ എത്തും

കൊച്ചി: ലോക്ഡൗൺ തുടങ്ങിയതിനു ശേഷം ഇതര സംസ്ഥാനത്തു നിന്നുള്ള മലയാളികളുമായി ഡൽഹിയിൽ നിന്നു പുറപ്പെട്ട ആദ്യ ട്രെയിൻ പുലർച്ചെ 1.40ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തും. യാത്രക്കാരെ സുരക്ഷിതമായി സ്വീകരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും തയാറായതായി കോവിഡ് 19 ഏകോപനത്തിന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്.സുനിൽ...

യാത്രാ ട്രെയിനുകൾ ജൂൺ അവസാനം വരെ റദ്ദാക്കി

ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള പ്രത്യേക ട്രെയിൻ സർവീസ് ഒഴിച്ച് ബാക്കിയുള്ള എല്ലാ സ്ഥിരം ട്രെയിൻ സർവീസുകളും റദ്ദാക്കി റെയിൽവേ. ജൂൺ 30 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. ബുക്ക് ചെയ്ത എല്ലാ യാത്രാ ടിക്കറ്റുകളും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ റദ്ദാക്കിയ ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് തിരികെ നൽകുമെന്നും...

ട്രെയിനില്‍ വരുന്നവര്‍ക്കും പാസ് നിര്‍ബന്ധം; ട്രെയിനില്‍ വരുന്നവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം….!

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി 'കോവിഡ്19 ജാഗ്രത' പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അതു റദ്ദാക്കി റെയില്‍മാര്‍ഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കുകയാണു...

ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കേരളത്തില്‍ രണ്ട് സ്റ്റോപ്പ് മാത്രം…യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മാര്‍ഗരേഖയും

പുന:രാരംഭിക്കും. കോവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് മാത്രമാണ് യാത്രാനുമതി. യാത്രയ്ക്ക് മുന്‍പായി ശരീരോഷ്മാവ് പരിശോധിക്കും. എന്നാല്‍, ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുന്ന തീവണ്ടിക്ക് കോഴിക്കോടും എറണാകുളം ജംഗ്ഷനിലും മാത്രമെ സ്‌റ്റോപ്പ് ഉണ്ടായിരിക്കുകയുള്ളുവെന്ന് റെയില്‍വേ. ആദ്യം തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്പത് സ്‌റ്റോപ്പുകളുണ്ടെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. കൊങ്കണ്‍...
Advertismentspot_img

Most Popular

G-8R01BE49R7