കൊച്ചി: വാർത്താ വിനിമയത്തിനു ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന ധാരണ അടിസ്ഥാന രഹിതമാണെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. റേഡിയോ തരംഗങ്ങളുടെ പരിധിയെപ്പറ്റി അന്താരാഷ്ട്ര ഏജൻസികൾ നൽകിയിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ രൂപരേഖ മാനിച്ചാണ് രാജ്യത്തെ മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നതെന്ന്...
പോക്കോ എം2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും വില കുറഞ്ഞ 6ജിബി റാം ഫോണ്‍ എന്നാണ് ഈ ഫോണ്‍ സംബന്ധിച്ച് പോക്കോയുടെ അവകാശവാദം. പോക്കോ എം2 സ്റ്റോറേജിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് പതിപ്പായാണ് ഇറങ്ങുന്നത്. ഒന്ന് 6GB+64GB പതിപ്പും, രണ്ടാമത്തേത് 6GB+128GB പതിപ്പും.
പോക്കോ എം2വിന്‍റെ പ്രത്യേകതകളിലേക്ക്...
യുവാക്കളുടെ ഹരമായി മാറിയ പബ്‌ജി തിരിച്ചു വരവിനൊരുങ്ങുന്നു . ചൈനീസ് ബന്ധമുള്ള ആപ്പെന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പബ്ജി നിരോധിച്ചിരുന്നു . ഇപ്പോഴിതാ വീണ്ടുമൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് പബ്‌ജി. ഇന്ത്യയിലെ പബ്ജി ആപ്പിന്‍റെ അവകാശം ടെന്‍സന്‍റില്‍ നിന്ന് ദക്ഷിണ കൊറിയന്‍ കമ്ബനി തിരിച്ചെടുത്തു. രാജ്യത്ത് ഗെയിം...
പബ്ജി മൊബൈൽ ഗെയിമിന്റെ നിരോധനം നീക്കാൻ അധികൃതരുമായി ചർച്ച നടത്തുമെന്ന് ചൈനീസ് ഗെിയിമിങ്, സോഷ്യൽ മീഡിയാ കമ്പനിയായ ടെൻസെന്റ്. ഉപയോക്താക്കളുടെ സ്വകാര്യതയുടേയും ഡാറ്റയുടെയും സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും ടെൻസെന്റ് പറഞ്ഞു.
ഡാറ്റാ സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ടെൻസെന്റിന്റെ പബ്ജി മൊബൈൽ ആപ്ലിക്കേഷനുകൾ ഉൾപ്പടെ 118...
ചൈനീസ് കമ്പനിയായ ടെൻസെന്റിന്റെ പബ്ജി മൊബൈൽ ഗെയിം നിരോധിച്ചതോടെ പകരം നിൽക്കാനെന്ന് അവകാശപ്പെട്ട് അവതരിപ്പിച്ച ഫൗ–ജി ഗെയിമിന്റെ ആദ്യ പോസ്റ്റർ തന്നെ വിവാദത്തിലായി. ബോളിവുഡ് നടൻ അക്ഷയ് കുമാർ ട്വിറ്ററിലൂടെ ഔദ്യോഗികമായി അവതരിപ്പിച്ച ‘ഫൗ-ജി’ ഗെയിം പോസ്റ്റർ സ്റ്റോക്ക് ഇമേജിൽ നിന്ന് പകർത്തിയതാണെന്ന് ട്വിറ്റർ...
കെ.എസ്.ആർ.ടി.സി. സർവീസ് അടിമുടി പരിഷ്കരിക്കാൻ 16.98 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം. ഭരണപരമായ കാര്യങ്ങൾ, സർവീസ് നടത്തിപ്പ്, യാത്രാ അറിയിപ്പ് സംവിധാനം, ടിക്കറ്റിങ്, ജി.പി.എസ്. തുടങ്ങിയ മേഖലകളിലാണ് പൊളിച്ചെഴുത്ത് വരുന്നത്.
കെ.എസ്.ആർ.ടി.സി.യുടെ എല്ലാ വാഹനങ്ങളിലും ജി.പി.എസ്. സംവിധാനമൊരുക്കാൻ നേരത്തേ ആലോചനയുള്ളതാണ്....
ഗൂഗിളിന്റെ പണമിടപാടിനുള്ള ആപ്പായ ജിപേ (GPay) അല്ലെങ്കില്‍ ഗൂഗിള്‍ പേ അക്കൗണ്ട് തുറക്കുന്നതിനായി ആധാര്‍ ഡേറ്റാ ബെയ്‌സിലേക്കു കടക്കുന്നില്ലെന്ന് ഗൂഗിള്‍ ഇന്ത്യാ ഡിജിറ്റല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അത്തരം വിവരങ്ങള്‍ ജിപേ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമില്ലെന്നും കമ്പനി കോടതിയില്‍ പറഞ്ഞു.
...
ന്യൂയോർക്ക്: അമേരിക്ക നടത്തുന്ന അടിച്ചമർത്തലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടിക് ടോക് ശനിയാഴ്ച അറിയിച്ചു. ദേശീയ സുരക്ഷാഭീഷണി ആരോപിച്ച് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കെതിരെയാണ് ടിക് ടോക്ക് നിയമനടപടി തേടുന്നത്.
ഫെഡറൽ ജീവനക്കാരുടെ വിവരങ്ങൾ ചോർത്താനും രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയ്ക്കുമായി ടിക് ടോക്കിനെ...