യുവാക്കളുടെ ഹരമായി മാറിയ പബ്‌ജി തിരിച്ചു വരവിനൊരുങ്ങുന്നു . ചൈനീസ് ബന്ധമുള്ള ആപ്പെന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പബ്ജി നിരോധിച്ചിരുന്നു . ഇപ്പോഴിതാ വീണ്ടുമൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് പബ്‌ജി. ഇന്ത്യയിലെ പബ്ജി ആപ്പിന്‍റെ അവകാശം ടെന്‍സന്‍റില്‍ നിന്ന് ദക്ഷിണ കൊറിയന്‍ കമ്ബനി തിരിച്ചെടുത്തു. രാജ്യത്ത് ഗെയിം പബ്ലിഷിംഗുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും പബ്ജി കോര്‍പ്പറേഷനായിരിക്കുമെന്നും ഇന്ത്യയിലെ പബ്ജി കളിക്കാര്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു.
ഇക്കഴിഞ്ഞ സെപ്തംബര്‍ രണ്ടാം തിയ്യതി സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പബ്ജിയടക്കം 118 ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.
സൗത്ത് കൊറിയന്‍ ഗെയിമിംഗ് കമ്ബനിയായ ബ്ലൂഹോളിന്‍റെ ഉപസ്ഥാപനമായ പബ്ജി കോര്‍പ്പറേഷനാണ് ഗെയിമിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാക്കള്‍. മൊബൈല്‍ ആപ്പ് മാത്രമായിരുന്നു ടെന്‍സെന്റ് ഡെവലപ്പ് ചെയ്തത്. ആപ്പ് അവകാശം സൗത്ത് കൊറിയന്‍ കമ്ബനി ഏറ്റെടുക്കുന്നതോടെ ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ആപ്പ് വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യത തുറക്കുകയാണ്.
സുരക്ഷ ശക്തമാക്കന്‍ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തിരിച്ചെത്തുമെന്നും പബ്ജി വ്യക്തമാക്കി.