ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിനു മുന്‍പുള്ള ശബ്ദരേഖകള്‍ പുറത്ത്. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ചു മരണശേഷവും തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് റെക്കോര്‍ഡ് ചെയ്തുവച്ചിരുന്ന ശബ്ദരേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടാണ്, ശ്വാസമെടുക്കുമ്പോള്‍ എന്റെ ചെവിയില്‍ ഒരുതരം ശബ്ദം കേള്‍ക്കുന്നുണ്ട്. തിയറ്ററുകളില്‍ കാഴ്ചക്കാര്‍ വിസിലടിക്കുന്നതു...
ചെന്നൈ: തമിഴ്നാട്ടില്‍ ദിണ്ടിഗലിന് സമീപം വേടചന്തരുവില്‍ ഉണ്ടായ ബസ്സപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പതിനഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശിയായ ഷാജി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ഡിണ്ടിഗലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍...
ചെന്നൈ: പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ച ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പു പറഞ്ഞു. മാധ്യമപ്രവര്‍ത്തകയ്ക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.
തന്നോട് ചോദിച്ച ചോദ്യത്തിന് അഭിനന്ദനമായാണ് കവിളില്‍ തൊട്ടത്. ഒരു പേരക്കുട്ടിയെ പോലെ കണ്ടാണ് അത് ചെയ്തതെന്നും ഗവര്‍ണര്‍ പറയുന്നു....
ചെന്നൈ: മേട്ടുപ്പാളയത്തെ ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് നല്‍കിയ പ്രസാദം കഴിച്ച രണ്ടുപേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കോയമ്പത്തൂരിലെ മേട്ടുപ്പാളയം മഹാദേവപുരം- നാടാര്‍ കോളനി ശെല്‍വവിനായകര്‍, ശെല്‍വമുത്തു മാരിയമ്മന്‍ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം. നാടാര്‍കോളനിയിലെ ലോകനായകി(62), സാവിത്രി(60) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഉത്സവം ആരംഭിച്ചതിന്റെ...
ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡും (സിഎംബി) കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും ഉടന്‍ രൂപീകരിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഎം തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളും നിരവധി കര്‍ഷക സംഘടനകളുമാണ് ബന്ദിന്...
തേനി: കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. 25 പേരെ രക്ഷപ്പെടുത്തി. പൊള്ളലേറ്റ 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നാലുപേര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റ ഒമ്പതുപേരെ ബോഡിനായ്ക്കന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സേലം...
മധുര: മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം. മുപ്പത്തിയഞ്ചോളം കടകള്‍ കത്തിനശിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഏറെ പരിശ്രമത്തിന് ശേഷം പുലര്‍ച്ചെ ഒന്നരയോടെ തീയണച്ചു.
ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരഭാഗത്തോടു ചേര്‍ന്നുള്ള കടകളാണു നശിച്ചത്. 60 അഗ്നിശമനസേനാംഗങ്ങളാണു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. സംഭവത്തില്‍ ആര്‍ക്കും...