Tag: specials

രക്ഷപെടുത്തിയത് വീട്ടില്‍നിന്നും 40 കിലോമീറ്റര്‍ അകലെ വച്ച്; നാടിന് അഭിമാനം; ആറ്റില്‍വീണ് മണിക്കൂറുകളോളം ഒഴുകിയ 68കാരിയെ രക്ഷിച്ച റെജിയെ അഭിനന്ദിച്ച് കോടിയേരി

തിരുവനന്തപുരം: മണിമലയാറ്റില്‍ വീണ് കിലോമീറ്ററുകളോളം ഒഴുകിയ ഓമന സുരേന്ദ്രനെന്ന അറുപത്തിയെട്ടുകാരിയെ സാഹസികമായി രക്ഷിച്ച റെജിയെ അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിന്റെ തിരുമൂലപുരം പ്ലാമ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ് റെജി. റെജിയുടെ പ്രവൃത്തി നാടിനാകെ ആവേശം പകരുന്ന കാര്യമാണെന്ന് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍...

ആഡംബര കാറും ടിപ്പര്‍ ലോറികളുമായി റോഡ് ഷോ; വ്യവസായി റോയി കുര്യന്‍ വീണ്ടും വിവാദത്തില്‍

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വ്യവസായി റോയി കുര്യന്‍ വീണ്ടും വിവാദത്തില്‍. തണ്ണിക്കോട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യന്‍ ടിപ്പര്‍ ലോറികളുമായി നടത്തിയ റോഡ് ഷോയാണ് പുതിയ വിവാദത്തിന് കാരണം. സംഭവത്തില്‍ റോയി കുര്യനെതിരെ കോതമംഗലം പൊലീസ് കേസെടുത്തു. നേരത്തെ ഇടുക്കിയിലെ രാജാക്കാട് ബില്ലി ഡാന്‍സ്...

അന്ന് ട്രെയിനിന് അപായ സൂചന നല്‍കി നൂറുകണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചു; ഇന്ന് ഓര്‍മയാകുമ്പോഴും എട്ടുപേര്‍ക്ക് ജീവന് സഹായമായി അനുജിത്ത്‌

2010 സെപ്റ്റംബര്‍ ഒന്നിന് ഇറങ്ങിയ മലയാളം പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു ‘പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാർഥികള്‍ അപകടം ഒഴിവാക്കി’ എന്നത്. അതിനു നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാർഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍...

ബച്ചന്‍ കുടുംബത്തിന്റെ കോവിഡ് രോഗമുക്തിക്കായി നോണ്‍ സ്‌റ്റോപ്പ് മഹാമൃത്യുഞ്ജയ ഹോമം

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബച്ചൻ കുടുംബത്തിന്റെ സുഖ പ്രാപ്തിക്കായി യാ ഗം അനുഷ്ഠിക്കാനൊരുങ്ങി കൊൽക്കത്തയിലെ അമിതാഭ് ബച്ചൻ ഫാൻസ് അസോസിയേഷൻ. ബച്ചൻ കുടുംബത്തിനായി നോൺ സ്റ്റോപ് മഹാ മഹാമൃത്യുഞ്ജയ ഹോമം കഴിഞ്ഞ ദിവസം ആരംഭിച്ചുവെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ബച്ചൻ കുടുംബത്തിനായി സമർപ്പിച്ച ഷഹൻഷ...

സ്ത്രീകളുടെ ലൈംഗികാവയവത്തില്‍ നിന്നും മാസം മുറിച്ചെടുക്കില്ല; മതംമാറിയാല്‍ വധശിക്ഷയില്ല; അമുസ്ലീങ്ങള്‍ക്ക് മദ്യപിക്കാം; സുഡാനില്‍ ഇനി കാടന്‍ നിയമങ്ങള്‍ ഇല്ല

സുഡാനില്‍ ഏകാധിപതി ഒമാര്‍ അല്‍ ബാഷറിന് കീഴില്‍ നില നിന്നിരുന്ന കാടന്‍ നിയമങ്ങള്‍ ഇനിയില്ല. നാല് ദശകത്തോടടുക്കുന്ന കിരാത നിയമങ്ങള്‍ സുഡാനിലെ പുതിയ കാവല്‍ സര്‍ക്കാര്‍ എടുത്തുമാറ്റി. സുഡാനിലെ ഔദ്യോഗിക മതമായ ഇസ്‌ളാമില്‍ നിന്നും മതം മാറുന്നതിനും മദ്യപിക്കുന്നതിനും ഉണ്ടായിരുന്ന കടുത്ത ശിക്ഷകള്‍ എടുത്തു...

മലവെള്ളപ്പാച്ചിലില്‍പെട്ട് നവവധൂവരന്മാര്‍ സഞ്ചരിച്ച കാര്‍ പുഴിയില്‍ മുങ്ങി; നാട്ടുകാര്‍ രക്ഷപെടുത്തുന്ന വീഡിയോ വൈറല്‍

മലവെള്ളപ്പാച്ചിലില്‍ പെട്ട നവവധൂവരന്മാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവര്‍ സഞ്ചരിച്ച കാര്‍ നദിയിലെ ഒഴുക്കില്‍ പെടുകയായിരുന്നു. ഒഴുകിപ്പോയ കാറിലെ യാത്രക്കാരെ നാട്ടുകാര്‍ സാഹസികമായാണ് രക്ഷിക്കുന്നത്. ഝാര്‍ഖണ്ഡിലെ പലാമുവില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയായിരുന്ന മലായ് നദിയിലാണ് കാര്‍ വീണത്. കല്യാണച്ചടങ്ങുകള്‍ക്കു ശേഷം വധുവിന്റെ ഗ്രാമത്തിലേയ്ക്ക്...

മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിക്കില്ല; അച്ഛന്റെ ആഗ്രഹം സഫലമാക്കാന്‍ മകന്‍ പ്രതിമയെ വിവാഹം ചെയ്തു

അച്ഛനെ സന്തോഷിപ്പിക്കാന്‍ പ്രതിമയെ വിവാഹം കഴിച്ച് യുവാവ്. യു.പിയിലെ പ്രയാഗ്‌രാജ് സ്വദേശിയായ 32കാരനായ പഞ്ച് രാജ് എന്ന യുവാവാണ് പ്രതിമയെ വിവാഹം കഴിച്ചത്. പഞ്ച് രാജിന്റെ പിതാവും റിട്ടയേര്‍ഡ് റെയില്‍വേ ജീവനക്കാരനുമായ ശിവ മോഹന്‍ പാലിന്റെ (90) ആഗ്രഹ പൂര്‍ത്തീകരണത്തിനാണ് ഇയാള്‍ പ്രതിമയെ വിവാഹം...

കുഞ്ഞ് ജനിച്ചിട്ട് 40 ദിവസം; പോക്കറ്റില്‍ 30 രൂപ മാത്രം; ജീവിക്കാന്‍ വേണ്ടി പോയത് മരണത്തിലേക്ക്…

ലോക്ക്ഡൗണ്‍ ആയതോടെ വരുമാനം ഇല്ലാതായി. കുടുംബ ചെലവിനു പണമില്ലാതെ ആകുമ്പോള്‍ സക്കീര്‍ പാമ്പിനെ പിടിക്കാനിറങ്ങും. അതാണ് ഇന്നലെയും സംഭവിച്ചത്... 11 വര്‍ഷമായി പാമ്പുപിടിത്ത രംഗത്തുണ്ട് ശാസ്തവട്ടം റബീന മന്‍സിലില്‍ സക്കീര്‍ ഹുസൈന്‍ (30). രാജവെമ്പാലയും പെരുമ്പാമ്പുമടക്കം 348 പാമ്പുകളെ പിടിച്ചിട്ടുണ്ട് സക്കീര്‍. 12 തവണ...
Advertismentspot_img

Most Popular

G-8R01BE49R7