Tag: sabarimala

ശബരിമലയിലെ സ്ത്രീ പ്രവേശനം: 30ന് സംസ്ഥാന ഹര്‍ത്താല്‍

തൃശ്ശൂര്‍: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു വിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ സേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബി.ജെ.പി, ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ സേന ജനറല്‍ സെക്രട്ടറി ഷെല്ലി...

സര്‍ക്കാര്‍ നിലപാടിനെ അനുകൂലിക്കുന്നു, ശബരിമല സ്ത്രീപ്രവേശനത്തില്‍ മലക്കം മറഞ്ഞ് ദേവസ്വം ബോര്‍ഡ്

കൊച്ചി:ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ മലക്കംമറിച്ചില്‍. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ ദേവസ്വം ബോര്‍ഡ് നേരത്തേ എതിര്‍ത്തിരുന്നു. അതിന് പിന്നാലെയാണ് നിലപാടില്‍ ദേവസ്വം ബോര്‍ഡ് മലക്കംമറിഞ്ഞത്. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ അനുകൂലിക്കാനാണ് ദേവസ്വം...

ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നത് ഭരണ ഘടനാ വിരുദ്ധം,എന്തടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്കു പ്രവേശനം വിലക്കുന്നതെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നത് ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രിം കോടതി നിരീക്ഷണം. പൊതുക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ കഴിയണമെന്ന്, സ്ത്രീപ്രവേശനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു. എന്തടിസ്ഥാനത്തിലാണ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം വിലക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ക്ഷേത്ര...

കര്‍ണന്റെ തിരക്കഥയുമായി ആര്‍.എസ് വിമല്‍ ശബരിമലയില്‍!!! സിനിമയ്ക്ക് വേണ്ടി പ്രത്യേകം പൂജ

കര്‍ണന്റെ തിരക്കഥയുമായി ആര്‍ എസ് വിമല്‍ ശബരിമലയിലെത്തി സിനിമയ്ക്ക് വേണ്ടി പ്രത്യേക പൂജ നടത്തി. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ റാമോജി ഫിലിം സിറ്റി, ജയ്പൂര്‍, കാനഡ എന്നിവിടങ്ങളാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എട്ടുതവണ തിരക്കഥ മാറ്റിയെഴുതിയിരുന്നെന്ന് വിമല്‍ പറഞ്ഞിരുന്നു. പൃഥ്വിരാജിനെ നായകനാക്കി...

ശബരിമലയില്‍ ഉത്സവാഘോഷത്തിനിടെ ആനയിടഞ്ഞു

പത്തനംതിട്ട: ശബരിമലയില്‍ ഉത്സവാഘോഷത്തിനിടെ ആനയിടഞ്ഞു. പന്മന ശരവണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഭയന്നോടിയ അഞ്ച് ഭക്തര്‍ക്ക് പരിക്കേറ്റു. ആറാട്ട് എഴുന്നള്ളിപ്പിനിടെയാണ് ആനയിടഞ്ഞത്. വന്‍ ഭക്തജനത്തിരക്കായിരുന്നു രാവിലെ മുതല്‍ അനുഭവപ്പെട്ടത്. അപ്പാച്ചിമേടിന് സമീപമെത്തിയപ്പോള്‍ ശരവണന്‍ എന്ന ആന ഇടയുകയായിരുന്നു. തിടമ്പേറ്റിയ പൂജാരി ഉള്‍പ്പടെയുള്ളവര്‍ ആനപ്പുറത്ത് നിന്ന്...

ഇന്ന് മകരവിളക്ക്; കനത്ത സുരക്ഷയില്‍ സന്നിധാനവും പരിസര പ്രദേശങ്ങളും

ശബരിമല: ഇന്ന് മകരവിളക്ക്. ശബരീശനെ കണ്ടു തൊഴുതു മനം കുളിര്‍ത്ത ഭക്തര്‍ നാലു ദിവസമായി മലയിറങ്ങിയിട്ടില്ല. സന്നിധാനത്തും പരിസരത്തുമുള്ള കാടുകളില്‍ പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ് ഭക്തര്‍. പരംപൊരുളായ മംഗളമൂര്‍ത്തി മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണ വിഭൂഷിതനാകുമ്പോള്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്ന ജ്യോതി കണ്ടുതൊഴാനായി കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന്...

ശബരിമലയില്‍ കാട്ടാനയുടെ ആക്രമണം; തീര്‍ഥാടകന്‍ കൊല്ലപ്പെട്ടു

പമ്പ: ശബരിമലയിലെ കാനന പാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകന്‍ ചെന്നൈ നേര്‍കുണ്ടറം വിനായകപുരം ഒന്നാം തെരുവില്‍ രവിശങ്കറിന്റെ മകന്‍ ആര്‍.നിരോഷ് കുമാര്‍ (30) മരിച്ചു. എരുമേലിയില്‍ പേട്ട തുള്ളി അയ്യപ്പന്മാര്‍ നടന്നു വരുന്ന കാനന പാതയില്‍ കരിമലയ്ക്കു സമീപം രാത്രി 1.30ന്...

ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റിയതില്‍ ദുരുദ്ദേശം; പിന്നില്‍ ജെണ്ടര്‍ ന്യൂട്രാലിറ്റി കൊണ്ടുവരാനുമുള്ള ശ്രമമെന്ന് രാഹുല്‍ ഈശ്വര്‍

ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം എന്നാക്കിയ നടപടിക്കെതിരെ തുറന്നടിച്ച് തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വര്‍. പേരുമാറ്റത്തിന് പിന്നില്‍ ശരിയല്ലാത്ത ഉദ്ദേശങ്ങളുണ്ടെന്നും വിശ്വാസികളുടെ വാദം പൊളിക്കാനുള്ള നീക്കമാണിതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ വിശ്വാസികളുടെ...
Advertismentspot_img

Most Popular

G-8R01BE49R7