ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റിയതില്‍ ദുരുദ്ദേശം; പിന്നില്‍ ജെണ്ടര്‍ ന്യൂട്രാലിറ്റി കൊണ്ടുവരാനുമുള്ള ശ്രമമെന്ന് രാഹുല്‍ ഈശ്വര്‍

ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം എന്നാക്കിയ നടപടിക്കെതിരെ തുറന്നടിച്ച് തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വര്‍. പേരുമാറ്റത്തിന് പിന്നില്‍ ശരിയല്ലാത്ത ഉദ്ദേശങ്ങളുണ്ടെന്നും വിശ്വാസികളുടെ വാദം പൊളിക്കാനുള്ള നീക്കമാണിതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ വിശ്വാസികളുടെ വാദം പൊളിക്കാനും ജെണ്ടര്‍ ന്യൂട്രാലിറ്റി കൊണ്ടുവരാനുമുള്ള രാഷ്ട്രീയക്കളിയാണ് പേരുമാറ്റത്തിന് പിന്നിലെന്നാണ് രാഹിലിന്റെ ആരോപണം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പേര് ധര്‍മ്മശാസ്താ ക്ഷേത്രം എന്നാക്കിയാല്‍ അയ്യപ്പന്റെ ബ്രഹ്മചാര്യ വാദം നിലനില്‍ക്കാതെയാകും. സുപ്രീംകോടതിയില്‍ നടക്കുന്ന കേസിന് ഇത് ബലം പകരും. അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നും അതിനാല്‍ സ്ത്രീകള്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയാല്‍ അത് ആചാരവിരുദ്ധമാകുമെന്നുമുള്ള വിശ്വാസികളുടെ വാദം പൊളിക്കാനുള്ള ശ്രമമാണിത്.

ഈ പേര് മാറ്റത്തിന് പിന്നില്‍ ശരിയല്ലാത്ത ഉദ്ദേശമുണ്ട്. അയ്യപ്പ സങ്കല്‍പ്പത്തെ ദുര്‍ബലപ്പെടുത്തുന്നതിന്റെ ഉദ്ദേശം ബ്രഹ്മചര്യവാദം പൊളിക്കാനാണ്. അത് പൊളിച്ചാല്‍ വിശ്വാസികള്‍ കോടതിയില്‍ പരാജയപ്പെടും. അവിശ്വാസികളും ഫെമിനിസ്റ്റുകളും വിജയിക്കുകയും ചെയ്യും’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular