Tag: sabarimala

ശബരിമല തീർത്ഥാടകർക്ക് സഹായമായി അയ്യന്‍ ആപ്പ്..!! അഞ്ച് ഭാഷകളിൽ ലഭ്യം… ഇൻഫോർമേഷൻസ്, സർവീസസ്, പൊതു നിർദേശങ്ങൾ, താമസസൗകര്യം, ദൂരം തുടങ്ങി അയ്യൻ ആപ്പിൽ ലഭിക്കുന്നത്…

സന്നിധാനം: കാനനപാത വഴി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വനംവകുപ്പിന്റെ അയ്യന്‍ ആപ്പ് പ്രയോജനപ്പെടുത്താം. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം-ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാണ്. പരമ്പരാഗത കാനന പാതകളിലെ സേവനകേന്ദ്രങ്ങള്‍, മെഡിക്കല്‍...

തിരക്കിൽ ഒരു മിനിറ്റ് ദർശനം നടത്തി..!! പത്ത് വർഷത്തിന് ശേഷം ശബരിമലയിൽ ദർശനം നടത്തി വി.ഡി. സതീശൻ…!! ഇതുവരെയുള്ള തീർഥാടന ഒരുക്കങ്ങൾ നല്ലതായിരുന്നു…, പരാതി ഇല്ലെന്നും പ്രതിപക്ഷനേതാവ്

സന്നിധാനം: പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം ശബരിമലയിൽ ദർശനം നടത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹം മലകയറി ദർശനം നടത്തിയത്. സോപാനത്തെ ഒന്നാം നിരയിൽ മറ്റു തീർഥാടകർക്ക് ഒപ്പം ക്യൂ നിന്നാണ് അയ്യപ്പനെ കണ്ടു തൊഴുതത്. തിരക്കിൽ ഒരു മിനിറ്റ് കിട്ടി....

‘ശബരിമല നടയിൽ’ എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ കേരളത്തിന്റെ എഡിജിപി എസ് ശ്രീജിത്ത് ഗായകനാകുന്നു

സന്നിധാനം: ഈ മണ്ഡലകാലത്ത് ശബരിമലയുടെ ചുമതലയുള്ള എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ് ആലപിച്ച ഗാനമാണ് പുറത്തിറങ്ങുന്നത്. യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം പി യാണ് ഈണം പകർന്നിരിക്കുന്നത്. ഗാനങ്ങൾ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ശ്യാം മംഗലത്താണ്. എസ് ടു മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ...

ശബരിമലയിൽ ആചാരലംഘനം..!!! പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്…!! ഒത്താശ നൽകിയ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് വി.എച്ച്.പി..!! റിപ്പോർട്ട് ആവശ്യപ്പെട്ട് എഡിജിപി

ശബരിമല: പതിനെട്ടാംപടിയില്‍ നിന്നുള്ള പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതിനു പിന്നാലെ റിപ്പോർട്ട് തേടി എഡിജിപി എസ്.ശ്രീജിത്ത്. പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചിത്രമെടുത്തതിലാണ് നടപടി. തിങ്കളാഴ്ചയാണു വിവാദഫോട്ടോ എടുത്തത്. സന്നിധാനം സ്‌പെഷല്‍ ഓഫിസര്‍ കെ.ഇ. ബൈജുവിനോടാണു റിപ്പോര്‍ട്ട് തേടിയത്. ശബരിമല ഡ്യൂട്ടിക്കു ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണു...

സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം കൂറ്റൻ പാമ്പ്…!!! ഇതുവരെ പിടികൂടിയത് 33 പാമ്പുകളെ…!! സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് പരമ്പരാഗത പാതകൾ മാത്രം ഉപയോഗിക്കണമെന്ന് വനം വകുപ്പ്

ശബരിമല: സന്നിധാനത്ത് പതിനെട്ടാം പടിക്കു സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി. ഇന്നു രാവിലെ ഒൻപതരയോടെ പതിനെട്ടാം പടിക്കു താഴെ മഹാ കാണിയ്ക്ക ഭാഗത്തുനിന്ന് അപ്പം, അരവണ കൗണ്ടറുകളിലേക്കു പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്കഭാഗത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്....

വിദേശ രാജ്യങ്ങളിലെ അയ്യപ്പ ഭക്തരിൽനിന്ന് അനധികൃത പണപ്പിരിവ്…!! ശബരിമല മേൽശാന്തി സമാജത്തിന്റെ പേരിൽ കോടികൾ പിരിക്കുന്നത് വിവാദമാകുന്നു..!! തട്ടിപ്പിനിരയായവർ വിജിലൻസിന് പരാതി നൽകി… പണം പിരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സമാജം പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല മേൽശാന്തി സമാജം എന്ന പേരിൽ വിദേശങ്ങളിലടക്കം കോടികളുടെ അനധികൃത പിരിവ് നടത്തിയത് വിവാദമാകുന്നു. മേൽശാന്തി സമാജത്തിന് കാലടിയിൽ ആസ്ഥാനമന്ദിരം നിർമിക്കാൻ എന്ന പേരിലാണ് മലേഷ്യ അടക്കം വിദേശ രാജ്യങ്ങളിലെ അയ്യപ്പ ഭക്തരിൽനിന്നും കോടികൾ സംഭാവന പിരിക്കുന്നത്. ആലുവ സ്വദേശി കെ അയ്യപ്പദാസാണ്...

എല്ലാ ശബരിമല തീർഥാടകർക്കും 5 ലക്ഷം രൂപയുടെ ഇൻഷുറൻസ്…!!! മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും…കാനനപാതയിൽ തീർഥാടകർക്ക് എല്ലാസൗകര്യവും ഒരുക്കും

ശബരിമല: ഈ വർഷം ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തി. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുക. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും. ഇക്കുറി സുഗമ ദർശനം ഉറപ്പുവരുത്തുമെന്ന് ദേവസ്വം...

മാലയിട്ട് ഇരുമുടി കെട്ടുമായിവരുന്ന ഒരു തീർഥാടകനും തിരിച്ചു പോകേണ്ടിവരില്ല…!!! സർക്കാരിന് ഒരു വാശിയുമില്ല.., ശബരിമലയിൽ എത്തിയശേഷം സ്പോട്ട് ബുക്കിങ് അനുവദിക്കില്ലെന്നും മന്ത്രി

കോട്ടയം: ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്നും ഇടത്താവളങ്ങളിലെ അക്ഷയ സെന്ററുകളിൽ വെർച്വൽ ക്യൂ ബുക്കിങിന് സൗകര്യം ഒരുക്കുമെന്നും ദേവസ്വം മന്ത്രി വി.എൻ.വാസവൻ. ശബരിമലയിൽ 80,000 തീർഥാടകർ പ്രതിദിനം എന്ന് തീരുമാനിച്ചത് വരുന്ന തീർഥാടകർക്ക് സുഗമമായി സുരക്ഷിതമായി ദർശനം നടത്താനാണെന്ന് മന്ത്രി പറഞ്ഞു. മാലയിട്ട് ഇരുമുടി...
Advertismentspot_img

Most Popular

G-8R01BE49R7