തിരുവനന്തപുരം: ശബരിമല നട ജൂണ്‍ 14ന് തുറക്കും. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബുക്ക് ചെയ്യാത്തവരെ കടത്തിവിടില്ല. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തുന്നവരെ മാത്രമേ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ കടത്തൂ. 5 പേരുടെ ടീമായി തിരിച്ചാകും ശബരിമലയിലേക്ക് ഭക്തരെ കടത്തിവിടുക.
ശബരിമലയില്‍...
ന്യൂഡല്‍ഹി: ശബരിമല കേസില്‍ ഒന്‍പതംഗ ബെഞ്ച് വാദം തുടരുന്നതിന്റെ കാരണം വിശദമാക്കി സുപ്രീം കോടതി. സമ്പൂര്‍ണ നീതി നടപ്പാക്കുന്നതിന് ഉചിതമായ തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 142 നല്‍കുന്ന അധികാരം ചോദ്യം ചെയ്യാനാകില്ല.
പുനഃപരിശോധനാ ഹര്‍ജികള്‍ ഉള്‍പ്പെടെ വിശാല ബെഞ്ചിന് വിടാം. മുന്‍പും ഇതു ചെയ്തിട്ടുണ്ട്....
കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആളുകളെ പ്രവേശിപ്പിക്കില്ല. എന്നാല്‍ പതിവ് ചടങ്ങുകള്‍ മാറ്റമില്ലാതെ നടക്കും.
ശബരിമല തിരുവുത്സവം കൊടിയേറുന്നതിന്റെ ഭാഗമായി ഈ മാസം 28 നാണ് നട തുറക്കുക. 29 ന് കൊടിയേറ്റ്...
കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറിയേയും വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യുവതി പ്രവേശന കാര്യത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണോ സംസ്ഥാന സര്‍ക്കാരിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രന്‍ കോഴിക്കോട്...
ശബരിമല പുനഃപരിശോധനാഹര്‍ജികളില്‍ സുപ്രീംകോടതി വിധി എന്തായാലും വിശ്വാസികളെ വിശ്വാസത്തിലെടുത്തേ നടപ്പാക്കൂ എന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്സഭാതിരഞ്ഞെടുപ്പുകാലത്ത് ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടായി. അവധാനതയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്നമാണിതെന്നും കോടിയേരി പറഞ്ഞു.
കോഴിക്കോട്ടെ അലനേയും താഹയേയും സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത് യുഎപിഎ ചുമത്തപ്പെട്ടതുകൊണ്ടല്ലെന്നും കോടിയേരി പറഞ്ഞു....
ന്യൂ ഡൽഹി: ശബരിമല ഉള്‍പ്പെടെ ഒരു സ്ഥലങ്ങളെയും ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ. കൊടിക്കുന്നേല്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി പ്രഹ്‌ളാദ് പട്ടേലാണ് ഈക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്.
ശബരിമലയ്ക്ക് സ്വാദേശ് ദര്‍ശന്‍, പ്രസാദ് പദ്ധതികളിലൂടെ ധനസഹായം മാത്രം...
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് വിശാല ബെഞ്ചിനു വിട്ടത് സാധുവായ തീരുമാനമെന്ന് സുപ്രീം കോടതി. ഏഴു ചോദ്യങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക. ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റിസ് തള്ളി. ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു എന്നും കോടതി വ്യക്തമാക്കി....