Tag: pravasi

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവരുടെ ക്വാറന്റീന്‍ ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവരുടെ ക്വാറന്റീന്‍ ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ്. ഇങ്ങനെ എത്തുന്നവരില്‍ രോഗലക്ഷണമുള്ളവരെ പഞ്ചായത്ത്തലത്തില്‍ ഐസലേഷില്‍ താമസിപ്പിക്കുന്നതിന് കൊവിഡ് കെയര്‍സെന്ററുകള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്വയഭരണ...

വിദേശത്ത് നിന്നും വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ പരിഗണനയില്‍…പണം നല്‍കിയാല്‍ മെച്ചപ്പെട്ട ക്വാറന്റൈന്‍ സൗകര്യം ഒരുക്കാമെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം

ന്യൂഡല്‍ഹി: വിദേശത്ത് നിന്നും വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ പരിഗണനയില്‍. നാളെ മുതല്‍ വിദേശത്ത് നിന്നും പ്രവാസികള്‍ വരാനിരിക്കുന്നതിനിടയില്‍ലാണ് 14 ദിവസം ക്വാറന്റീന്‍ നല്‍കുന്നതിനെകുറിച്ച് ആലോചിക്കുന്നത്. വിദേശത്തു നിന്നും എത്തുന്നവര്‍ രണ്ടാഴ്ച സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറേണ്ടി വന്നേക്കുമെന്നാണ് ഇപ്പോള്‍...

യുഎഇ അനുമതി നല്‍കിയില്ല: കപ്പല്‍ മാര്‍ഗമുള്ള പ്രവാസികളുടെ മടക്കം വൈകും, നാളെ വിമാനമാര്‍ഗം ആദ്യസംഘം നാട്ടിലെത്തും

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാളെ മുതല്‍ നാട്ടില്‍ എത്തിക്കാനിരിക്കെ കപ്പല്‍മാര്‍ഗ്ഗമുള്ള മടക്കി കൊണ്ടുവരാന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. യുഎഇ യില്‍ നിന്നുള്ള അനുമതി വൈകുന്നതിനെ തുടര്‍ന്നാണ് ഈ പ്രതിസന്ധി. ഇതോടെ ദുബായ് തീരത്തേക്ക് പോയ നാവികസേനയുടെ കപ്പലുകള്‍ അനുമതിക്കായി കാക്കുകയാണ്. തയ്യാറെടുപ്പിന് കുറച്ചുകൂടി...

കൊറോണ ബാധിച്ച് വീണ്ടും മലയാളി മരിച്ചു

ന്യൂ ജഴ്‌സി: കോവിഡ് 19 ബാധിച്ച് കല്ലിശേരി മണലേത്ത് പവ്വത്തില്‍ പടിക്കല്‍ പരേതരായ ഏബ്രഹാമിന്റെയും കുഞ്ഞമ്മയുടെയും മകന്‍ തോമസ് ഏബ്രഹാം (ബേബി 66) ന്യൂ ജഴ്‌സിയില്‍ മരിച്ചു. പുത്തന്‍കാവ് കിണറ്റുംകരയില്‍ അന്നമ്മയാണ് ഭാര്യ. 1996 മുതല്‍ ന്യൂ ജഴ്‌സിയിലെ ബെര്‍ഗന്‍ഫീല്‍ഡിലായിരുന്നു താമസം. ഇദ്ദേഹം ന്യൂ...

മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്..? പ്രവാസികളുടെ തിരിച്ചുവരവിനെ കുറിച്ച് വിവരിച്ച് കേന്ദ്ര മന്ത്രി മുരളീധരൻ

വിദേശത്തുനിന്നു വരാൻ‍ ആഗ്രഹിക്കുന്ന എല്ലാവരെയും തിരിച്ചുകൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഘട്ടംഘട്ടമായാണു പ്രവാസികളെ തിരികെ കൊണ്ടുവരികയെന്നും എത്രപേരെ കൊണ്ടുവരുമെന്ന കണക്കുകൾ ഇപ്പോൾ ലഭ്യമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് പരിശോധന നടത്തിയവർക്കാണ് തിരികെവരാൻ കഴിയുക. ഐസിഎംആറാണ് പരിശോധനയും ക്വാറന്റീനും അടക്കമുള്ളവയുടെ പ്രവർത്തനരീതി തീരുമാനിക്കുന്നത്. ഇതു കേന്ദ്രവും വിദേശകാര്യ...

പ്രവാസികളില്‍നിന്ന് ഈടാക്കേണ്ട ടിക്കറ്റ് നിരക്കില്‍ തീരുമാനം: യുഎസില്‍ നിന്ന് ഒരു ലക്ഷം രൂപയും ദുബായില്‍ നിന്ന് 15000 രൂപയും

ന്യൂഡല്‍ഹി :വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളില്‍നിന്ന് ഈടാക്കേണ്ട ടിക്കറ്റ് നിരക്കില്‍ തീരുമാനമായി. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയില്‍ എത്തുന്നതിന് 15,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ദോഹയില്‍നിന്ന് കൊച്ചിയില്‍ എത്താന്‍ 16,000 രൂപ ചെലവ് വരും. യുഎസില്‍നിന്ന് ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളിലേക്ക് എത്താന്‍ ഒരു ലക്ഷം രൂപ...

ആദ്യഘട്ടത്തില്‍ കേരളത്തിലേയ്ക്ക് എത്തിയ്ക്കുന്നത് 2250 പേരെ; ആകെ കൊണ്ടുവരുന്നത് 80000 പ്രവാസികളെ

ആദ്യ ഘട്ടത്തില്‍ കുറച്ച് പ്രവാസികളെ മാത്രമേ വിദേശങ്ങളില്‍ നിന്ന് കൊണ്ടുവരികയുള്ളൂ എന്നാണ് സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഭിച്ച വിവരം അനുസരിച്ച് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തിച്ചേരുക 2250 പേരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കൊവിഡ് 19 അവലോകന യോഗത്തിനു...

ആദ്യ ആഴ്ചയില്‍ 12 രാജ്യങ്ങളില്‍നിന്ന് 64 വിമാനങ്ങളിലായി 14,800 പ്രവാസികള്‍

ന്യൂഡല്‍ഹി: ആദ്യ ആഴ്ചയില്‍ 12 രാജ്യങ്ങളില്‍നിന്ന് 64 വിമാനങ്ങളിലായി 14,800 ഇന്ത്യക്കാരെയാണു നാട്ടിലേക്കു തിരികെ കൊണ്ടുവരും. ഏഴാം തീയതിയാണ് ആദ്യ സര്‍വീസ് നടത്തുന്നത്. ഫിലിപ്പീന്‍സ്, സിംഗപ്പുര്‍, ബംഗ്ലാദേശ്, യുഎഇ, യുകെ, സൗദി അറേബ്യ, ഖത്തര്‍, യുഎസ്എ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍നിന്നു...
Advertismentspot_img

Most Popular

G-8R01BE49R7