ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവരുടെ ക്വാറന്റീന്‍ ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവരുടെ ക്വാറന്റീന്‍ ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ്. ഇങ്ങനെ എത്തുന്നവരില്‍ രോഗലക്ഷണമുള്ളവരെ പഞ്ചായത്ത്തലത്തില്‍ ഐസലേഷില്‍ താമസിപ്പിക്കുന്നതിന് കൊവിഡ് കെയര്‍സെന്ററുകള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും വീഡിയോ കോണ്‍ഫറന്‍സ് നടത്തി.

ജില്ലയിലെ 166 കൊവിഡ് കെയര്‍ സെന്ററിന്റെയും ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്കും സെക്രട്ടറിക്കും, പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കുമായിരിക്കും. കൊവിഡ് കെയര്‍ സെന്ററുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏകോപിപ്പിക്കണം. കൊവിഡ് കെയര്‍ സെന്ററുകളില്‍ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. കൊവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പഞ്ചായത്ത്തലത്തിലുള്ള മോണിറ്ററിംഗ് സമിതി പ്രവര്‍ത്തിക്കണം. സെന്ററുകളില്‍ ആരോഗ്യവകുപ്പിന്റെ മാനദണ്ഡപ്രകാരമുള്ള ശുചീകരണ ക്രമീകരണങ്ങള്‍ ഗ്രാമപഞ്ചായത്ത് ഒരുക്കണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7