Tag: pravasi

പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന ഷെഡ്യൂള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി

ന്യൂഡല്‍ഹി : വിദേശത്ത് നിന്ന് പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സര്‍വീസ് ഷെഡ്യൂള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. മേയ് എഴു മുതല്‍ 7 ദിവസത്തേക്കുള്ള പട്ടികയില്‍ 64 സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍നിന്നായി 14,800 പേരെയാണ് ഈ വിമാനങ്ങളില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍...

ആദ്യം ദിനം നാല് വിമാനങ്ങള്‍: 800 പേര്‍ നാട്ടിലെത്തിക്കും

ദുബായ്: വിദേശത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. മെയ് 7 ന് എയര്‍ ഇന്ത്യായുടെ വിമാനത്തിലാണ് പ്രവാസികളെ നാട്ടിലെത്തിക്കുക. ഇതേതുടര്‍ന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് യുഎഇ യിലെ താല്‍ക്കാലികമായി അടച്ചിട്ടിരുന്ന ഓഫീസുകള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ വീണ്ടും തുറന്നു. ആദ്യ ദിവസം...

പ്രവാസികൾ മേയ് ഏഴുമുതൽ എത്തും..

വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളെ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മേയ് ഏഴുമുതലാണ് പ്രവാസികളുടെ മടക്കം ആരംഭിക്കുക. വിമാനമാർ​ഗവും കപ്പൽമാർ​ഗവും ആണ് പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കുക. യാത്രാക്കൂലികൾ പ്രവാസികൾ വഹിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തയ്യാറായിക്കഴിഞ്ഞു....

മടങ്ങിവരാനൊരുങ്ങിയ പ്രവാസികള്‍ക്ക് തിരിച്ചടി നൽകി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി. നാലു ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലൂം രണ്ടു ലക്ഷം പേര്‍ക്കേ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങാനാകൂ. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേരളത്തിന്റെ മാനദണ്ഡങ്ങള്‍ അംഗീകരിക്കാതെ കേന്ദ്രം കര്‍ശന ഉപാധികള്‍...

ഒരാഴ്ചയ്ക്കുള്ളില്‍ 200 പ്രവാസികളെ കപ്പല്‍ മാര്‍ഗം കൊണ്ടുവരും

ന്യൂഡല്‍ഹി : പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആദ്യ സംഘം മാലദ്വീപില്‍ നിന്നായിരിക്കും. കൊച്ചിയിലാണ് ഇവരെ എത്തിക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ 200 പേരെ കപ്പല്‍ മാര്‍ഗം കൊണ്ടുവരും. എത്തുന്നവര്‍ 14 ദിവസം കൊച്ചിയില്‍ ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന്‍ സമയത്തെ ചെലവുകള്‍ സ്വയം വഹിക്കേണ്ടിവരും. ഗള്‍ഫില്‍നിന്നും മറ്റും...

തിരിച്ചെത്തുന്ന പ്രവാസികള്‍ വിമാനടിക്കറ്റ് തുക നല്‍കേണ്ടിവരും

ന്യൂഡല്‍ഹി : ഗള്‍ഫില്‍നിന്നും മറ്റും തിരിച്ചെത്തുന്ന പ്രവാസികള്‍ വിമാനടിക്കറ്റ് തുക നല്‍കേണ്ടിവരും. നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കാനാണു സാധ്യത. മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ റജിസ്‌ട്രേഷന്‍ എംബസികളില്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍ഗണനാക്രമമനുസരിച്ചുള്ള പട്ടിക എംബസികളില്‍ തയാറാവുകയും തിരിച്ചെത്തിക്കേണ്ട സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ധാരണയിലെത്തുകയും ചെയ്താല്‍ യാത്രയ്ക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കും. പ്രവാസികളെ സ്വീകരിക്കാന്‍...

കൊറോണ: യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 33 ആയി

ദുബായ് : യുഎഇയില്‍ ഒരു മലയാളി കൂടി കൊറോണ ബാധിച്ചു മരിച്ചു. തിരൂര്‍ താനൂര്‍ സ്വദേശി കമാലുദ്ദീന്‍ (52) കുളത്തുവട്ടിലാണ് ദുബായില്‍ മരിച്ചത്. അല്‍ ബറാഹ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയാണ് അന്ത്യം. ഷാര്‍ജ കെഎംസിസിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. 24 മണിക്കൂറിനിടെ നാലു മലയാളികളാണ് യുഎഇയില്‍ കോവിഡ് ബാധിച്ചു...

കോവിഡ് ബാധിച്ച് യുഎസില്‍ മൂന്ന് മലയാളികള്‍ മരിച്ചു

യുഎസില്‍ കോവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. എട്ടുവയസ്സുകാരനും വൈദികനും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. കൊട്ടാരക്കര സ്വദേശിയും മാര്‍ത്തോമ്മാ വൈദികനുമായ എം ജോണ്‍, കൊല്ലം കുണ്ടറ പുന്നമുക്ക് സ്വദേശി ഗീവര്‍ഗീസ് എം പണിക്കര്‍ എന്നിവര്‍ ഫിലാഡല്‍ഫിയയില്‍ കൊറോണ ബാധിച്ച് മരിച്ചു. പാല സ്വദേശി സുധീഷിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7