Tag: pravasi

വാഹനാപകടത്തിൽ മരിച്ച മലയാളി നേഴ്‌സുമാരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

മസ്കറ്റ്: ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി നേഴ്‌സുമാരുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് അയക്കും. ഏഴുമണിയോടെ മൃതദേഹങ്ങൾ കൊച്ചി, തിരുവനന്തപുരം വിമാനതാവളങ്ങളിൽ എത്തും. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിനി മാജിതാ രതീഷ്, കൊല്ലം കൊട്ടിയം സ്വദേശിനി...

U.A.E. ലെക്ക് സെക്യൂരിറ്റി ഗാർഡ്: ഇൻ്റർവ്യൂ 17ന്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ U.A.E. ലെക്കു സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി മാർച്ച് 17 ഞായറാഴ്ച അങ്കമാലിയിൽ വച്ച് വാക്ക് - ഇൻ -ഇന്റർവ്യൂ (പുരുഷന്മാർ മാത്രം) നടത്തുന്നു. U.A.E. ലെ പ്രമുഖ സ്ഥാപനമായ വേൾഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ...

ആരാധകന്റെ സ്നേഹത്തിന് എം.എ യൂസഫലിയുടെ സർപ്രൈസ്; ജന്മദിന സമ്മാനം അയച്ചുനൽകിയ യുവാവിനെ നേരിൽ കണ്ട് റാഡോ വാച്ച് സമ്മാനിച്ച് യൂസഫലി

കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ജന്മദിനത്തിൽ വാച്ച് സമ്മാനമായി അയക്കുമ്പോൾ, എം.എ യൂസഫലിയെ നേരിട്ട് കാണാനാകുമെന്ന് പോലും തിരുവനന്തപുരം സ്വദേശി മിഥുൻ ജെ.ആർ കരുതിയിരുന്നില്ല. എന്നാൽ മിഥുനെയും സുഹൃത്ത് ഹരികൃഷ്ണനെയും ഞെട്ടിച്ച് യുഎഇയിൽ‌ നിന്ന് കഴിഞ്ഞദിവസം ഇവർക്ക് ഫോൺകോൾ...

ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി വീണ്ടും ദുബായ്

ദുബായ്: സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി വീണ്ടും ദുബായ് തിരഞ്ഞെടുക്കപ്പെട്ടു. ട്രാവൽ ബുക്കിങ് ആൻഡ് റിവ്യൂ പ്ലാറ്റ്‌ഫോമായ ട്രിപ് അഡ്വൈസർ 2024-ലെ ട്രാവലേഴ്‌സ് ചോയ്‌സ് പുരസ്കാരമാണ് ദുബായിക്ക് ലഭിച്ചത്. ഒന്നാം നമ്പർ ആഗോള ലക്ഷ്യസ്ഥാനമെന്ന അംഗീകാരം തുടർച്ചയായി മൂന്നാം വർഷമാണ് ദുബായിക്ക് ലഭിക്കുന്നത്. ദുബായ് കിരീടാവകാശിയും...

വിരമിച്ചവർക്കും വിസ ലഭിക്കും; റിട്ടയർമെന്റ് വിസയുമായി ദുബായ്

ദുബായ്: ജോലിയിൽ നിന്നു വിരമിച്ച്, വിശ്രമജീവിതം നയിക്കുന്നവർക്കായി റിട്ടയർമെന്റ് വിസയുമായി ദുബായ്. 5 വർഷത്തേക്കാണ് റിട്ടയർമെന്റ് വിസ നൽകുന്നത്. സ്വന്തമായി വരുന്നതിനൊപ്പം ഭാര്യയെയും കുട്ടികളെയും സ്പോൺസർ ചെയ്യാനും സാധിക്കും. 55 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യുഎഇയിലോ മറ്റെവിടെയെങ്കിലുമോ കുറഞ്ഞത് 15 വർഷമെങ്കിലും ജോലി...

ലുലു ഡ്യൂട്ടി ഫ്രീ ഔട്ട്‌ ലെറ്റ് ഇനി അബുദാബി വിമാനത്താവളത്തിലും

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ടെർമിനൽ എ യിൽ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് തുറന്നു. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലുലു പ്രവർത്തനം ആരംഭിക്കുന്നത്. ചോക്ലേറ്റ്സ്, ഡ്രൈ ഫ്രൂട്ട്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ആകർഷകമായ നിരക്കിൽ...

18 തികയാത്ത കുട്ടികൾ മാതാപിതാക്കളോടൊപ്പം വരുമ്പോൾ യുഎഇ വിസ സൗജന്യം

ദുബായ്: യുഎഇ സന്ദർശിക്കാൻ കുടുംബത്തിന് അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ഗ്രൂപ്പ് വിസയ്ക്ക് അപേക്ഷിക്കാൻ അനുമതി. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ മാതാപിതാക്കളോടൊപ്പം വരുമ്പോൾ വിസ സൗജന്യമായി ലഭിക്കുന്ന ഫാമിലി ഗ്രൂപ്പ് വിസ അപേക്ഷ അനുവദിച്ചതായാണ് റിപ്പോർട്ട്. യുഎഇക്ക് അകത്തും പുറത്തുമുള്ള അംഗീകൃത...

ആലപ്പുഴ ജില്ല പ്രവാസി സൗഹൃദ വേദി ആലപ്പുഴോത്സവം 2023 ആഘോഷിച്ചു

ഷാർജ: ആലപ്പുഴ ജില്ലയിൽ നിന്നുള്ള യു.എ.ഇയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി സൗഹൃദ വേദിയുടെ ഓണാഘോഷം ആലപ്പുഴോത്സവം 2023 മുവൈലയിലുള്ള ഡൽഹി പ്രൈവറ്റ് സ്കൂളിൽ വെച്ച് നടന്നു. സൗഹൃദ വേദിയുടെ പ്രസിഡന്റ് നജീബ് അമ്പലപ്പുഴയുടെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനം പ്രശസ്ത സംഗീതജ്ഞൻ...
Advertismentspot_img

Most Popular

G-8R01BE49R7