Tag: politics

സിപിഎം നേതാവും ബിജെപിയിലേക്ക്..? ചർച്ച നടത്തിയ കാര്യം സംസ്ഥാന സെക്രട്ടറിയെ അറിയ്ച്ച് എസ്. രാജേന്ദ്രൻ

കൊച്ചി: ദേവികുളം മണ്ഡലത്തിലെ സി.പി.എം. മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രനായി വലവീശി ബി.ജെ.പി. മുതിര്‍ന്ന നേതാവ് പി.കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച രാജേന്ദ്രന്‍, പക്ഷേ ബി.ജെ.പിയിലേക്ക് പോകുമെന്ന വാര്‍ത്ത നിഷേധിച്ചു. മൂന്നാറിലെ വീട്ടിലെത്തി രാജേന്ദ്രനെ പാളയത്തിലെത്തിക്കാനുള്ള നീക്കം...

അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും. ഗാന്ധി കുടുംബം വടക്കേ ഇന്ത്യ ഉപേക്ഷിച്ചാലുണ്ടാകാവുന്ന രാഷ്ട്രീയ തിരിച്ചടി കണക്കിലെടുത്താണ് തീരുമാനം. റായ്ബറേലിയില്‍ മത്സരിക്കണമെന്ന പാര്‍ട്ടി ആവശ്യത്തോട് പ്രിയങ്ക ഗാന്ധി ഇനിയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ഭാരത് ജോഡോ യാത്രയുമായാണ് 2019ലെ തോല്‍വിക്ക് ശേഷം...

രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്യുമോ..?

ന്യൂഡൽഹി: മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി തള്ളി ഝാര്‍ഖണ്ഡ് ഹൈക്കോടതി. 2018-ല്‍ അന്ന് ബി.ജെ.പി. അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കെതിരേ നടത്തിയ പരാമര്‍ശത്തിലാണ് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. വിചാരണക്കോടതിയിലെ തനിക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. ബി.ജെ.പി. നേതാവ്...

തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന ഒരുമഹാരഥനും ഇവിടെയില്ല; മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ രൂക്ഷ വിമർശനം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനവുമായി എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍. അധികാരമെന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആവാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറാമെന്നും എംടി തുറന്നടിച്ചു. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകര്‍ ആക്കുകയോ ചെയ്യാം. തെറ്റ് പറ്റിയാല്‍ അത്...

കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക ബിജെപി ഉടന്‍ പുറത്തുവിടും; ഉണ്ണി മുകുന്ദൻ സ്ഥാനാർഥിയായേക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം ഉടന്‍ പുറത്തുവിടുമെന്ന് സൂചന. ഈ മാസംതന്നെ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന വ്യക്തമായ സൂചന സംസ്ഥാന നേതൃത്വത്തിന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ കേരള സന്ദര്‍ശനത്തിലൂടെ ലഭിച്ച മുന്‍തൂക്കം...

സിപിഎം ‘ഭീകരരുടെ പാർട്ടി’ ; ബി.ജെ.പിയെ സഹായിക്കുന്നു, തെരഞ്ഞെടുപ്പിൽ അവരുമായി സഖ്യത്തിനില്ലെന്ന് മമത

ന്യൂഡൽഹി: സിപിഎം 'ഭീകരരുടെ പാർട്ടി' ആണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അവരോട് സഖ്യത്തിൽ ഏർപ്പെടില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയെ സഹായിക്കുകയാണ് സിപിഎം എന്നും മമത ആരോപിച്ചു. അതേസമയം, കോൺഗ്രസുമായുള്ള സഖ്യം സംബന്ധിച്ച് മമത ബാനർജി മൗനം പാലിച്ചു. സൗത്ത് 24...

എന്തു പ്രഹസനമാണ് സജീ..! പഴയകാലത്തെ ‘ആർഷോ’യാണ് സജി… ക്ഷേത്ര വിശ്വാസികളാണ് തീരുമാനിക്കേണ്ടത് : വി. മുരളീധരൻ

കോഴിക്കോട്: ക്ഷേത്രത്തിൽ ആരൊക്കെയാണു പോകേണ്ടതെന്നു സമസ്തയല്ല, ക്ഷേത്ര വിശ്വാസികളാണു തീരുമാനിക്കേണ്ടതെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. പള്ളിയിൽ ആരൊക്കെ പോകണമെന്നു സമസ്തയ്ക്കു തീരുമാനിക്കാം. അയോധ്യയിൽ ഉണ്ടാക്കുന്നതു പള്ളിയല്ലെന്നും വി.മുരളീധരൻ പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യാതിഥിയായി ക്ഷണിച്ചതു ക്ഷേത്ര ട്രസ്റ്റാണ്. ബിജെപിയുടെ വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടതാണ്...

ഡിജിപി ഓഫീസ് മാർച്ച്: അക്രമത്തിന് കാരണം പോലീസെന്ന് കോൺഗ്രസ്

ഡിജിപി ഓഫീസിലേക്ക് കെപിസിസി നടത്തിയ ഡിജിപി മാര്‍ച്ചിന് നേരെ നടന്നത് പൊലീസിന്റെ ഏകപക്ഷീയ ആക്രമണമാണെന്ന് കോണ്‍ഗ്രസ്. പിണറായി വീണ്ടും പ്രതിപക്ഷത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സമാധാനപരമായി പുരോഗമിച്ച ഡിജിപി ഓഫീസ് മാര്‍ച്ചില്‍ വേദിയിലേക്ക് ടിയര്‍ ഗ്യാസ് സെല്‍ പൊട്ടിച്ച് പ്രകോപനം ഉണ്ടാക്കിയത് പൊലീസാണെന്ന് കോണ്‍ഗ്രസ്...
Advertismentspot_img

Most Popular

G-8R01BE49R7