Tag: politics

പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ല; സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്; ബിജെപിയുടെ വളര്‍ച്ച ഭീഷണി

തൃശ്ശൂര്‍: പാവങ്ങളില്‍ മഹാ ഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്നതാണ്. എന്നാല്‍ അതില്‍ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഈ മാറ്റം ഗൗരവമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. കാലങ്ങള്‍ മുന്നോട്ടുപോകുന്നതനുസരിച്ച പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഗുണനിലവാരം അത്രയ്ക്ക് വര്‍ധിക്കുന്നില്ല. സിപിഎം ഒരു സ്വതന്ത്ര ശക്തിയായി വളരുന്നില്ല...

രാഷ്ട്രീയ കൊലപാതകങ്ങള്‍ പാര്‍ട്ടിയുടെ സംസ്‌കാരമല്ല; തെറ്റുപറ്റിയെങ്കില്‍ തിരുത്തും: യെച്ചൂരി; സിപിഎം സംസ്ഥാന സമ്മേളത്തിന് തുടക്കം

തൃശൂര്‍: രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ വിമര്‍ശനം നേരിടുന്നതിനിടെ സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. അക്രമ രാഷ്ട്രീയം പാര്‍ട്ടി നയമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും യെച്ചൂരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം...

രാഷ്ട്രീയ ലോകത്തെ അമ്പരപ്പിച്ച് ബച്ചന്റെ പുതിയ നീക്കം….

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ രാഷ്ട്രീയ രംഗം മാറിക്കൊണ്ടിരിക്കുന്ന സൂചനയാണ് ഓരോ ദിവസവും പുറത്തുവരുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിയാര്‍ജിച്ചു വരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പിന്തുടര്‍ന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രംഗത്തെത്തിയതും ചര്‍ച്ചയായിരിക്കുകയാണ്. ബച്ചന്റെ അപ്രതീക്ഷിതമായ ഈ...

കോണ്‍ഗ്രസിന് ഇനി അച്ഛേദിന്‍; രാഹുല്‍ ഗാന്ധി ‘പുലിക്കുട്ടി’യായി..

പുണെ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പക്വതയെത്തിയെന്നും അച്ഛേദിന്‍ ഇനി കോണ്‍ഗ്രസിനായിരിക്കുമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍. രാജ്യത്ത് ബിജെപിയോട് കിടപിടിക്കാന്‍ കോണ്‍ഗ്രസ്സിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ തലവന്‍ രാജ് താക്കറേയുടെ ചോദ്യങ്ങള്‍ക്ക് ഒരു പൊതുപരിപാടിയില്‍ മറുപടി...

ഷുഹൈബ് വധക്കേസിലെ പ്രതി ആകാശിന്റെ ഫോട്ടോ വാട്ട്‌സ് ആപ്പിലൂടെ എല്ലാ പോലീസുകാര്‍ക്കും നല്‍കിയിരുന്നു; വിവരം ചോര്‍ന്നത് ഇങ്ങനെ

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ പൊലീസിന്റെ വീഴ്ച ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പ്രതികളെ തേടി മുടക്കോഴി മലയില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ വലിയ പാളിച്ചയുണ്ടായതായി സൂചന. പ്രതികളുടെ ഒളിയിടത്തെപ്പറ്റി കൃത്യമായ സൂചന ലഭിച്ച ശേഷമാണ് കഴിഞ്ഞ 17ന് മുടക്കോഴി മലയിലെ പരിശോധന...

പൊലീസ് നായ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുമെന്ന് മുരളീധരന്‍; ശുഹൈബ് വധം കോടിയേരിയുടെ മക്കളുടെ അഴിമതിയില്‍നിന്ന് ശ്രദ്ധതിരിക്കാന്‍

തിരുവനന്തപുരം: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ക്രൂരമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സിപിഎം പ്രതിസന്ധിയിലായിരിക്കുകയാണ്. വധക്കേസില്‍ അറസ്റ്റിലായത് സിപിഎം പ്രവര്‍ത്തകര്‍തന്നെയാണെന്ന് നേതാക്കള്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെങ്കില്‍ പോലീസ് നായ ആദ്യം എത്തുക മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കായിരിക്കുമെന്ന്...

കോടിയേരി തുടരും; വി.എസിനെ നിലനിര്‍ത്തുമോ..? സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. കോടിയേരി മാറേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര നേതാക്കള്‍ അറിയിച്ചു. വിഎസിനെ സംസ്ഥാന സമിതിയിലെ ക്ഷണിതാവായി നിലനിര്‍ത്തിയേക്കും. മറിച്ചാണെങ്കില്‍ ഒഴിവാകാനുള്ള താല്‍പര്യം വിഎസ് പ്രകടിപ്പിക്കണം. 87 അംഗ കമ്മിറ്റിയെയാണു കഴിഞ്ഞതവണ തിരഞ്ഞെടുത്തത്. കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത് 80 അംഗ...

ലക്ഷണമൊത്ത ഒരു ഭീകര സംഘടനയായി കേരളത്തിലെ സിപിഎം മാറി; കൊലക്കത്തി രാഷ്ട്രീയത്തിന് കേരളത്തില്‍ അന്ത്യം കുറിക്കപ്പെടണം: വിടി ബല്‍റാം

കൊച്ചി: ലക്ഷണമൊത്ത ഒരു ഭീകരവാദ സംഘടനയായി കേരളത്തിലെ സിപിഎം മാറിയെന്ന് വിടി ബല്‍റാം എംഎല്‍എ. ശുഹൈബ് കൊലപാതകത്തില്‍ കേസ് അന്വേഷണത്തെ അട്ടിമറിക്കാനും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുമാണ് തുടക്കം മുതലേ പിണറായി വിജയന്റെയും സിപിഎമ്മിന്റേയും ശ്രമമെന്നും ബല്‍റാം പറഞ്ഞു. കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും പുറത്ത് കൊണ്ടുവരേണ്ടതുണ്ട്....
Advertismentspot_img

Most Popular

G-8R01BE49R7