Tag: politics

ദേഹത്ത് മൈക്ക് തട്ടി; പിണറായി സംസാരിക്കാതെ മടങ്ങി; മാധ്യമങ്ങളോട് ചൂടായി മന്ത്രിയും

ആലപ്പുഴ: കാലവര്‍ഷ മഴക്കെടുതിയില്‍ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങി. സംസാരിക്കാനൊരുങ്ങിയ മുഖ്യമന്ത്രിയുടെ ശരീരത്തില്‍ മൈക്ക് തട്ടിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതോടെ തീരുമാനങ്ങള്‍ വിശദീകരിച്ച് തുടങ്ങിയ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കാതെ മടങ്ങുകയായിരുന്നു. അസ്വസ്ഥനായ പിണറായി വിജയന്‍ 'മാറി നില്‍ക്കാന്‍' ആവശ്യപ്പെട്ടാണ് കാറില്‍ കയറി...

കേരളത്തിനോടുള്ള അവഗണനയ്ക്ക് പിന്നില്‍ മലയാളി മന്ത്രിയെന്ന് പിണിറായി; കീഴാറ്റൂരിലെ കേന്ദ്ര ഇടപെടല്‍ തെറ്റ്

തിരുവനന്തപുരം: കേരളത്തിനോടുള്ള അവഗണനയ്ക്ക് മലയാളിയായ മന്ത്രിയും കൂട്ടിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെട്ടതു തെറ്റായ നടപടിയെന്നും മുഖ്യമന്ത്രി. കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണ്. ഫെഡറലിസത്തിന് എതിരായ നടപടി കേന്ദ്ര, സംസ്ഥാന ബന്ധം തകര്‍ക്കുന്നതാണ്. കേരളത്തില്‍ റോഡ്...

രാഷ്ട്രീയ ജീവിതത്തിന് തടസമായാല്‍ സിനിമ ഉപേക്ഷിക്കും; ജനങ്ങളോടുള്ള കടപ്പാടാണ് വലുതെന്ന് കമല്‍ ഹാസന്‍

ചെന്നൈ: രാഷ്ട്രീയ ജീവിതത്തിനു തടസമായാല്‍ സിനിമ അവസാനിപ്പിക്കുമെന്നു നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി ചെയര്‍മാനുമായ കമല്‍ഹാസന്‍. രാഷ്ട്രീയത്തിലെത്തിയതു വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. ജനങ്ങളോടുള്ള കടപ്പാടാണു വലുത്. എല്ലാ തീവ്രവാദങ്ങള്‍ക്കും താന്‍ എതിരാണെന്നും സിനിമയിലൂടെ രാഷ്ട്രീയം പറയുന്നതു തുടരുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം...

ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചു; രാണ്ടാമൂഴവുമായി ശ്രീധരന്‍പിള്ള

ന്യൂഡല്‍ഹി: പി എസ് ശ്രീധരന്‍പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു.സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാമൂഴമാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നിയമിതനായതോടെയാണ് കേരളത്തിലെ ബിജെപി അധ്യക്ഷസ്ഥാനത്ത് ഒഴിവുണ്ടായത്. വി മുരളീധരന്‍ എം പിക്ക്...

പി.എസ്. ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയെ നിയമിക്കാന്‍ തീരുമാനിച്ചതായി സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം അടുത്ത ദിവസംതന്നെ ഉണ്ടായേക്കും. അധ്യക്ഷ സ്ഥാനം സംബന്ധിച്ച് അവസാന തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പി.കെ കൃഷ്ണദാസും ശ്രീധരന്‍ പിള്ളയും ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായി...

കുട്ടനാട്ടില്‍ കര്‍ണാടകയില്‍നിന്ന് എത്തിച്ച അരിയുടെ പേരിലും വാദപ്രതിവാദം

കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുന്ന കുട്ടനാടിനെ സഹായിക്കാന്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍നിന്ന് അമ്പത് ടണ്‍ അരിയെത്തി. ആലപ്പുഴ കലക്ടര്‍ എസ്.സുഹാസ് അത് സ്‌നേഹപൂര്‍വം കൈപ്പറ്റി. അരിക്ക് പുറമെ 10 ടണ്‍ പഞ്ചസാരയും 250 കിലോഗ്രാം സാമ്പാര്‍ പൗഡറുമായി വലിയ നാല് ലോറികളിലാണ്...

മാനേജ്‌മെന്റിന്റെ ആ ‘കളി’ വേണ്ടാ…! പീഡന വിവരം പുറത്തെത്തിച്ച അധ്യാപികയെ പുറത്താക്കിയതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച വിവരം പുറത്തുകൊണ്ടുവന്ന അധ്യാപികയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ട സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി ഒരു രീതിയിലും അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്നും ഇത് ഉടന്‍ തന്നെ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. പീഡനവിവരം പുറത്തുകൊണ്ടുവന്ന...

നാളെ ഹര്‍ത്താല്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ; സഹകരിക്കില്ലെന്ന് ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും; സ്വകാര്യ ബസുകള്‍ കോട്ടയത്ത് സര്‍വീസ് നടത്തുമെന്ന് ഉടമകള്‍

കോഴിക്കോട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത്, ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ.എം....
Advertismentspot_img

Most Popular

G-8R01BE49R7