എഡിഎമ്മിന്റെ മരണം കൊലപാതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ?, പ്രതി രാഷ്ട്രീയ നേതാവായതു കൊണ്ടാണോ?- ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കണം, സിബിഐക്കു നോട്ടീസയയ്ക്കാനും നിർദ്ദേശം, പ്രശാന്തന്റെ പേരും ഒപ്പും രണ്ടും രണ്ടാണെന്ന് മഞ്ജുഷ

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തിനും ഹൈക്കോടതി നിർദേശം. അന്വേഷണം സംബന്ധിച്ചു സത്യവാങ്മൂലവും നൽകണം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇൻസ്പെക്ടർക്കാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശം നൽകിയത്.

അതുപോലെ സിബിഐയ്ക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിർദേശം നൽകി. എന്നാൽ ഹർജി തീർപ്പാക്കുന്നതുവരെ എസ്ഐടി അന്തിമ റിപ്പോർട്ട് നൽകുന്നതു തടയണമെന്ന ഹർജിക്കാരുടെ ഇടക്കാല ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. അന്വേഷണം നടക്കട്ടെയെന്നു കോടതി വ്യക്തമാക്കി.

‌ ‌രാഷ്ട്രീയ സ്വാധീനമുള്ള പ്രതി വ്യാജ തെളിവുകൾ നിർമിക്കുകയാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ പ്രോട്ടോകോൾ പ്രകാരം പ്രതിയുടെ താഴെയുള്ളവരാണ്. നവീൻ ബാബുവിനു കൈക്കൂലി നൽകിയെന്നു പറയുന്ന പ്രശാന്തന്റെ പേരും ഒപ്പും വ്യത്യസ്തമാണ്. എന്നാൽ അതു പരിശോധിക്കാതെ അന്വേഷണ സംഘം പ്രതികളെ സഹായിക്കുകയാണ് ചെയ്യുന്നത്.

എഡിഎമ്മിന്റേത് ആത്മഹത്യയല്ലേയെന്നും കൊലപാതകമെന്നു സംശയിക്കാൻ എന്താണ് കാരണമെന്നും കോടതി ആരാഞ്ഞു. അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് പറയുന്നത് പ്രതി രാഷ്ട്രീയക്കാരിയാണെന്നതിലുപരി മറ്റു കാരണമുണ്ടോയെന്നും കോടതി ചോദിച്ചു. എന്നാൽ
ഇതിന് നവീൻ ബാബു മരിക്കുന്നതിനു മുമ്പുള്ള മണിക്കൂറുകളിൽ എന്താണ് സംഭവിച്ചത് എന്നത് അജ്ഞാതമാണെന്നു ഹർജിക്കാർ പറഞ്ഞു.

നയൻതാരയും ധനുഷും നേർക്കുനേർ…!!! നടിക്കെതിരേ ധനുഷ് മദ്രാസ് ഹൈക്കോടിയിൽ…!!! നയൻതാരയ്ക്ക് കോടതിയുടെ നോട്ടിസ്…

എന്നാൽ ഹർജിയിൽ തീർപ്പാകുന്നതുവരെ അന്വേഷണസംഘം അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതു തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അന്വേഷണം നടക്കട്ടെയെന്നും അന്തിമ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കുന്നതല്ലേ നല്ലത് എന്നും കോടതി ചോദിച്ചു. തുടർന്നാണ് കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിന്റെ ഇൻസ്പെക്ടറോട് കേസ് ഡയറി ഹാജരാക്കാനും സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചത്.

ഒടുവിൽ എഡിഎമ്മിൻ്റെ കുടുംബത്തിനെതിരേ സിപിഎം…!!!! ‌സിബിഐ അന്വേഷണം ആവശ്യമില്ല, കൂട്ടിലടച്ച തത്തയാണ്…!!! കേന്ദ്രം പറയുന്നതു മാത്രം അവർ ചെയ്യും, ഞങ്ങൾ ‍സിബിഐയെ അം​ഗീകരിച്ചിട്ടില്ല, ഇനി അം​ഗീകരിക്കുകയുമില്ലെന്ന് എം.വി ​ഗോവിന്ദൻ

തേനേ പാലേ മോളെ എന്നൊക്കെ പറഞ്ഞ് മകളെ വശത്താക്കി…!! രാഹുൽ ക്രൂരനാണ്…!! ശവത്തിൽ കുത്തുന്നതു പോലെയാണ് പെരുമാറ്റം..!!! മകൾ യുട്യൂബ് ചാനലിൽ പറഞ്ഞതെല്ലാം എഴുതി കൊടുത്തതാണെന്നും ഇരയായ പെൺകുട്ടിയുടെ പിതാവ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7