ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടപടികള്‍ക്കിടെ വിവിപാറ്റ് യന്ത്രങ്ങള്‍ തകരാറിലാകുന്നതു പരിഹരിക്കാന്‍ മാറ്റങ്ങളുമായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍. യന്ത്രങ്ങളിലെ സെന്‍സറുകളുടെ മുകളില്‍ ചെറിയ മറ, ഈര്‍പ്പം തട്ടാത്ത രീതിയിലുള്ള പേപ്പര്‍ റോള്‍ എന്നീ മാറ്റങ്ങളായിരിക്കും കൊണ്ടുവരികയെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് പറഞ്ഞു.
കൈരാന, ഭണ്ഡാര–ഗോണ്ടിയ തുടങ്ങിയ നാലു...
കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് അടിയന്തരസഹായമായി കേന്ദ്രം 100 കോടി രൂപ അനുവദിച്ചു. 1924ന് ശേഷം സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രളയമായി കണക്കാക്കുന്ന ഇത്തവണ 8,316 കോടിയുടെ നഷ്ടം കേരളത്തിനുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. അതേസമയം, ദുരിതത്തില്‍ നിന്ന് കരകയറുന്നതിനായി കേന്ദ്രം കൂടുതല്‍ തുക...
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ പോയ മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയില്‍ ഇറങ്ങാനായില്ല. മോശം കാലാവസ്ഥ മൂലമാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇടുക്കിയില്‍ ഇറങ്ങാന്‍ സാധിക്കാത്തത്. തുടര്‍ന്ന് സംഘം വയനാട്ടിലേക്ക് തിരിച്ചു. പത്തുമണിയോടെ സുല്‍ത്താന്‍ ബത്തേരിയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടങ്ങുന്ന...
കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വിമാനങ്ങളുടെ ലാന്‍ഡിങ് പുനരാരംഭിച്ചു. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ വിമാനത്താവള അധികൃതര്‍ 3.05 നു വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു. ഇടമലയാറില്‍ നിന്ന് എത്തുന്ന...
ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധി (94) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വൈകീട്ട് 6.10നായിരുന്നു അന്ത്യം. ഈ വര്‍ഷം ജൂലൈ 27 ന് അദ്ദേഹം ഡിഎംകെ അധ്യക്ഷസ്ഥാനത്ത് 49 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. മരണവേളയില്‍ മകനും...
അടൂര്‍: റോഡിലെ കുഴികള്‍ കൊണ്ട് പൊറുതിമുട്ടി സമരം ചെയ്ത് മടുത്തപ്പോള്‍ പത്തനംതിട്ട അടൂരിലെ കെഎസ്യുക്കാര്‍ പ്രതിഷേധത്തിന് പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്. നാട്ടിലെ റോഡുകളുടെ ഏറ്റവും നല്ല കുഴികള്‍ കണ്ടെത്താനുള്ള മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്യു.
പാതാളക്കുഴികളായി മാറിയ അടൂരിലെ കുഴികളില്‍ വീണ് നിരവധി അപകടങ്ങളാണ് നിരന്തരം...
തൃശൂര്‍: രാഷ്ട്രപതിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഭവത്തില്‍ തൃശൂരില്‍ പൂജാരി അറസ്റ്റില്‍. തൃശൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ആണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് ഫോണ്‍സന്ദേശം വന്നത്. തൃശൂര്‍ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി. പുലര്‍ച്ചെ ഒരു മണിയോടെയാണു സന്ദേശമെത്തിയത്. ഫോണ്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍ വാക്കു തര്‍ക്കവും ചേരിപ്പോരുമുണ്ടായെന്ന വാര്‍ത്തയ്‌ക്കെതിരേ സംഘടന. മാതൃഭൂമി ഇങ്ങനെയൊരു റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണവും സംഘടന വ്യക്തമാക്കുന്നു. അമ്മയില്‍ ചേരിപ്പോര് ഉണ്ടായിട്ടില്ലെന്നും മോഹന്‍ലാല്‍ രാജിവയ്ക്കാന്‍ തുനിഞ്ഞിട്ടില്ലെന്നും സംഘടന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. മാതൃഭൂമിക്ക് അമ്മയോടുള്ള...